10 September, 2024 07:09:53 PM


ചോയ്സ് ഹെർബൽസിന്‍റെ നറുനെയ്യ് വിൽപന നിരോധിച്ചു



കോട്ടയം: ഭക്ഷ്യ സുരക്ഷാവകുപ്പിന്റെ പരിശോധനയിൽ തിരുവനന്തപുരം അമ്പൂരി കുടപ്പനമൂട് പ്രവർത്തിക്കുന്ന ചോയ്സ് ഹെർബൽസ് എന്ന സ്ഥാപനം ഉൽപാദിപ്പിക്കുന്ന നറുനെയ്യ്  ഗുണ നിലവാരം കുറഞ്ഞതായി കണ്ടെത്തി സംഭരണവും വിതരണവും ഭക്ഷ്യ സുരക്ഷാ കമ്മിഷണർ നിരോധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇതേ  സ്ഥാപനം  ചോയ്സ്, മേന്മ, എസ്.ആർ.എസ് എന്നീ ബ്രാൻഡുകളിൽ ഉൽപാദിപ്പിക്കുന്ന നറുനെയ്യ് ഭക്ഷ്യ വ്യാപാരസ്ഥാപനങ്ങളിൽ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ സി.ആർ രൺദീപ് അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K