02 September, 2024 02:08:53 PM


'ആരോപണങ്ങൾ അന്വേഷിക്കട്ടേ', മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്ത് നൽകി എഡിജിപി അജിത് കുമാർ



കോട്ടയം: തനിക്കെതിരെയുള്ള ആരോപണങ്ങളുടെ നിജസ്ഥിതി മനസിലാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് അന്വേഷിക്കണമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്ത് കൈമാറിയതായി എഡിജിപി എം ആര്‍ അജിത് കുമാര്‍. അവര്‍ അന്വേഷിക്കട്ടെയെന്നും അജിത് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരത്ത് കൊട്ടാര സദൃശ്യമായ വീട് പണിയുന്നു എന്നതടക്കമുള്ള പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അജിത് കുമാര്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K