30 August, 2024 12:35:04 PM


മുംബൈയിൽ 17കാരൻ ഓടിച്ച കാറിടിച്ച് യുവാവ് മരിച്ചു



മുംബൈ: 17കാരൻ ഓടിച്ച എസ്.യു.വി ഇടിച്ച് യുവാവ് മരിച്ചു. പാൽ വിതരണം നടത്തുന്ന നവീൻ വൈഷ്ണവ് എന്നയാളാണ് അപകടത്തിൽ മരിച്ചത്. തെറ്റായ ദിശയിലെത്തിയ മഹീന്ദ്ര സ്കോർപ്പിയോ ഇടിച്ചായിരുന്നു ഇയാളുടെ മരണം. . ടൂവീലറിൽ ഇടിച്ച ശേഷം സ്കോർപ്പിയോ വൈദ്യുത തൂണിലിടിച്ചാണ് നിന്നത്. ഉടൻ തന്നെ ​പൊലീസ് സ്ഥലത്തെത്തി അപകടത്തിൽ പരിക്കേറ്റ വെഷ്ണവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുംബൈയിലെ ഗോരേഗോണിൽ വ്യാഴാഴ്ചയാണ് സംഭവമുണ്ടായതെന്ന് വാർത്ത ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.


വാഹനമോടിച്ച കൗമാരക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. 17കാരനും മറ്റ് രണ്ട് പേർക്കുമെതിരെ കേസെടുക്കുകയും ചെയ്തു. എസ്.യു.വി ഉടമക്കെതിരെയും കേസെടുത്തിട്ടുണ്ട്. 17 കാരന് പുറമേ വാഹന ഉടമയായ ഇഖ്ബാൽ ജിവാനി, മുഹമ്മദ് ഫസ് ഇഖ്ബാൽ ജിവാനി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൗമാരക്കാരന്റെ രക്തസാമ്പിളുകൾ പരിശോധനക്ക് അയക്കകുയും ചെയ്തു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച അപകടത്തിൽ വിശദമായ പരിശോധനയുണ്ടാവുമെന്നും പൊലീസ് കുട്ടിച്ചേർത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K