26 August, 2024 10:32:24 AM


റമ്പൂട്ടാന്‍ കുരു തൊണ്ടയില്‍ കുടുങ്ങി; പാലായില്‍ എട്ട് മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം



പാലാ: റമ്പൂട്ടാന്‍ പഴത്തിന്റെ കുരു തൊണ്ടയില്‍ കുടുങ്ങി എട്ടു മാസം പ്രായമുള്ള കുഞ്ഞു മരിച്ചു. പാലാ മീനച്ചില്‍ സുനില്‍ ലാല്‍-ശാലിനി ദമ്പതികളുടെ മകന്‍ ബദരീനാഥാണ് മരിച്ചത്. റമ്പൂട്ടാന്‍ പഴം പൊളിച്ചു നല്‍കുന്നതിനിടെ കുട്ടിയുടെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു. ഇന്നലെ വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K