24 August, 2024 01:20:08 PM
ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അല്‍ ഹസനെതിരെ കൊലക്കേസ്
ധാക്ക: ബംഗ്ലാദേശില്‍ നടക്കുന്ന വിദ്യാർത്ഥി പ്രതിഷേധത്തില്‍ ഓഗസ്റ്റ് ഏഴിന് കൊല്ലപ്പെട്ട റൂബല്‍ എന്ന യുവാവിന്റെ പിതാവ് റഫീഖുല്‍ ഇസ്ലാമിന്റെ പരാതിയിലാണ് നടപടി. കേസില്‍ 28-ാം പ്രതിയാണ് ഷാക്കിബ്. ധാക്ക ട്രിബ്യൂണാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അഡബോറിലെ റിങ് റോഡില്‍ നടന്ന പ്രതിഷേധത്തിനിടെ റൂബല്‍ വെടിയേറ്റാണ് മരിച്ചത്. റൂബലിന്റെ നെഞ്ചിലും ഉദരത്തിനുമായിരുന്നു പരുക്കേറ്റത്. ഷാക്കിബിന് പുറമെ ബംഗ്ലദേശി നടനായ ഫെർഡോസ് അഹമ്മദും കേസില്‍ പ്രതിചേർക്കപ്പെട്ടിട്ടുണ്ട്. ഇരുവരും അവാമി ലീഗിന്റെ മുൻ എം പിമാരാണ്.