24 August, 2024 11:43:23 AM
നടി പായല്‍ മുഖർജിക്കു നേരെ ആക്രമണം: കാറിന്റെ ചില്ല് തകർത്ത നിലയില്‍
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ജൂനിയർ വനിതാ ഡോക്‌ടറെ കൊലപ്പെടുത്തിയ കേസില്‍ വൻ പ്രതിഷേധം നടക്കുന്നതിനിടെ ബംഗാളില്‍ നടി പായല്‍ മുഖർജിക്കു നേരെ ആക്രമണം. രാത്രി ബൈക്കിലെത്തിയവർ കാർ തടഞ്ഞുനിർത്തി നടിയെ ആക്രമിച്ചതായാണ് പരാതി ലഭിച്ചിരിക്കുന്നത് .
രാത്രി സതേണ്‍ അവന്യു റോഡിലൂടെ പോകുമ്ബോഴായിരുന്നു സംഭവം നടന്നത് . അക്രമി കാറിന്റെ ഡ്രൈവിങ് സീറ്റിന്റെ വശത്തുള്ള ചില്ല് ഇടിച്ചു തകർക്കുകയും പിന്നാലെ ചില്ലുകൊണ്ടു കയ്യില്‍ മുറിവേറ്റതായി നടി ട്വിറ്ററില്‍ കുറിച്ചു.