19 August, 2024 04:01:52 PM


വയനാട് ദുരന്ത ബാധിതരുടെ വായ്പക്ക് ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു



തിരുവനന്തപുരം: വയനാട് ദുരന്ത ബാധിതരുടെ വായ്പക്ക് ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് ഇന്ന് ചേര്‍ന്ന സംസ്ഥാനതല ബാങ്കേഴ്‌സ സമിതി യോഗത്തിലാണ് തീരുമാനം ഉണ്ടായത്.എല്ലാവരും മരിച്ച കുടുംബങ്ങളുടെ കണക്ക് അതാത് ബാങ്കുകളില്‍ നിന്ന് എടുക്കും. വായ്പ എഴുതി തള്ളുന്നതില്‍ അതാത് ബാങ്കുകളാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. എല്ലാവരും മരിച്ച കുടുംബങ്ങള്‍, കുടുംബനാഥന്‍ മരിച്ച കുടുംബങ്ങള്‍ എന്നിവരുടെ വായ്പ എഴുതിത്തള്ളണമെന്ന ശുപാര്‍ശയാണ് നല്‍കുക. വായ്പ പൂര്‍ണമായും എഴുതിത്തള്ളണമെന്ന തീരുമാനമെടുക്കാന്‍ സമിതിക്ക് അധികാരമില്ല. കൃഷിയിടവും കൃഷിയും നശിച്ചവരുടെ വായ്പ എഴുതി തള്ളാന്‍ ബാംങ്കുകളോട് നിര്‍ദ്ദേശിച്ചു. കാര്‍ഷിക വായ്പകള്‍ക്ക് അഞ്ച് വര്‍ഷത്തെ സാവകാശം അനുവദിക്കും. ആദ്യ ഒരു വര്‍ഷം മൊറോട്ടോറിയം ഉണ്ടാകും. അത് ചെറുകിട സംരംഭകര്‍ക്ക് കൂടി ബാധകമാക്കാനും ബാങ്കേഴ്‌സ് സമിതി ശുപാര്‍ശ നല്‍കും


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K