12 August, 2024 09:25:18 AM


വയനാട് ദുരന്തം; തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ ഡി.എൻ.എ പരിശോധന ഫലം ഇന്ന്



കൽപറ്റ: വയനാട് ദുരന്തത്തിൽ ലഭിച്ച തിരിച്ചറിയാത്ത മൃതദേഹങ്ങളുടെയും ശരീരഭാഗങ്ങളുടെയും ഡി.എൻ.എ പരിശോധന ഫലങ്ങൾ ഇന്ന് അറിയാം. പരിശോധന ഫലങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചുതുടങ്ങിയിരുന്നു. ഇന്ന് മുതൽ ഫലം പരസ്യപ്പെടുത്തുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.

തിരിച്ചറിയാത്ത മൃതദേഹങ്ങളും ശരീരഭാഗങ്ങളും പുത്തുമലയിൽ കഴിഞ്ഞയാഴ്ച അടക്കംചെയ്തിരുന്നു. ഓരോ കുഴിമാടത്തിനും പ്രത്യേകം നമ്പർ നൽകിയിട്ടുണ്ട്. ക്യാമ്പുകളിൽ കഴിയുന്ന ബന്ധുക്കളുടെ ഡി.എൻ.എ പരിശോധനക്ക് സാംപിളുകൾ നേരത്തെ എടുത്തിരുന്നു. ഇന്ന് വരുന്ന ഫലങ്ങളും ബന്ധുക്കളുടെ ഫലങ്ങളും ഒത്തുനോക്കിയാണ് മരിച്ചവരെ തിരിച്ചറിയുക.

ഇന്നലെ നടന്ന ജനകീയ തിരച്ചിലിൽ മൂന്ന് ശരീരഭാഗങ്ങളാണ് മേഖലയിൽ നിന്ന് ലഭിച്ചത്. അ​ട്ട​മ​ല​യി​ൽ​നി​ന്ന് അ​സ്ഥി​യും ക​ണ്ടെ​ത്തി. തി​ര​ച്ചി​ൽ ഇന്നും തു​ട​രും. ഞാ​യ​റാ​ഴ്ച ക​​ണ്ടെ​ത്തി​യ ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ എ​യ​ർ​ലി​ഫ്റ്റ് ചെ​യ്യാ​നാ​യി​രുന്നില്ല. സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ തോ​ളി​ൽ ചു​മ​ന്ന് കൊ​ണ്ടു​വ​രു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടോ​ടെ മു​ണ്ട​​ക്കൈ​യി​ലും ചൂ​ര​ൽ​മ​ല​യി​ലും ശ​ക്ത​മാ​യ മ​ഴ പെ​യ്ത​തോ​ടെ തി​ര​ച്ചി​ൽ നി​ർ​ത്തി. ബെ​യ്‍ലി പാ​ലം താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ക്കു​ക​യും ചെ​യ്തു.

തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ൽ മ​ല​പ്പു​റം ജി​ല്ല​യി​ലെ ചാ​ലി​യാ​ർ പു​ഴ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ട​ങ്ങ​ളി​ൽ വി​ശ​ദ​മാ​യ തി​ര​ച്ചി​ൽ ന​ട​ത്തും. മു​ണ്ടേ​രി ഫാം ​മു​ത​ൽ പ​ര​പ്പ​ൻ​പാ​റ വ​രെ​യു​ള്ള അ​ഞ്ചു കി.​മീ​റ്റ​ർ ദൈ​ർ​ഘ്യ​ത്തി​ലാ​യി​രി​ക്കു​മി​ത്. എ​ൻ.​ഡി.​ആ​ർ.​എ​ഫ്, അ​ഗ്നി​ര​ക്ഷ​സേ​ന, സി​വി​ൽ ഡി​ഫ​ൻ​സ്, പൊ​ലീ​സ്, വ​നം​വ​കു​പ്പ് എ​ന്നീ സേ​ന​ക​ൾ അ​ട​ങ്ങു​ന്ന 60 അം​ഗ സം​ഘ​മാ​ണ് പ​​ങ്കെ​ടു​ക്കു​ക.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 955