08 August, 2024 02:59:38 PM
കോട്ടയം നഗരസഭയിലെ 3 കോടിയുടെ തട്ടിപ്പ്: ജീവനക്കാരൻ ഒളിവിൽ; അന്വേഷണം വിജിലൻസ് ഏറ്റെടുത്തേക്കും
കോട്ടയം: കോട്ടയം നഗരസഭയിലെ 3 കോടിയുടെ തട്ടിപ്പ് കേസിന്റെ അന്വേഷണം വിജിലന്‍സ് ഏറ്റെടുത്തേക്കും. അഴിമതി നിരോധന നിയമം പ്രകാരമാകും നടപടി. പൊലീസ് പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കും. കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തിലാകും പൊലീസിന്റെ അന്വേഷണം.
പ്രതി അഖില്‍ പി വര്‍ഗീസ് ഇപ്പോഴും ഒളിവിലാണ്. ഇയാളുടെ അമ്മയുടെ അക്കൗണ്ടിലേക്ക് ഫാമിലി പെന്‍ഷന്‍ തുക മാറ്റിയായിരുന്നു തട്ടിപ്പ്. നേരത്തെ ഇയാള്‍ ജോലി ചെയ്തിരുന്ന കൊല്ലം നഗരസഭയില്‍ നിന്നും 40 ലക്ഷം തട്ടിയ കേസില്‍ അഖില്‍ മുമ്പ് നടപടി നേരിട്ടിരുന്നു. തട്ടിപ്പില്‍ പ്രതിഷേധിച്ച് കോട്ടയം നഗരസഭയില്‍ ഇന്ന് എല്‍ഡിഎഫും ബിജെപിയും പ്രതിഷേധം നടത്തും. അതേസമയം, അഖില്‍ ഇടത് യൂണിയന്‍ അംഗമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
2020 മുതല്‍ 2023 വരെയാണ് തട്ടിപ്പ് നടന്നത്. ഓരോ മാസവും 5 ലക്ഷം രൂപ വീതം മാറ്റിയാണ് തട്ടിപ്പ് നടത്തിയത്. വൈക്കം നഗരസഭയിലാണ് ഇപ്പോള്‍ അഖില്‍ ജോലി ചെയ്യുന്നത്. വാര്‍ഷിക കണക്ക് വിശകലനം ചെയ്തപ്പോള്‍ വലിയ അപാകത ശ്രദ്ധയില്‍ പെട്ടിരുന്നു. കോട്ടയം നഗരസഭയില്‍ അക്കൗണ്ട്‌സ് വിഭാഗത്തില്‍ നിന്ന് വിരമിച്ച മുനിസിപ്പല്‍ ജീവനക്കാരുടെ പെന്‍ഷന്‍ സ്റ്റേറ്റ്മെന്റ് പരിശോധിച്ചതിലാണ് അപാകത കണ്ടെത്തിയത്. പെന്‍ഷനര്‍ അല്ലാത്ത ശ്യാമള പി എന്ന വ്യക്തിയുടെ അക്കൗണ്ടിലേക്ക് അനധികൃതമായി പെന്‍ഷന്‍ തുക ഇനത്തില്‍ പണം അയച്ചതായി കണ്ടെത്തി. അഖിലിന്റെ അമ്മയുടെ പേരും പി ശ്യാമള എന്നാണ്. കൊല്ലം മങ്ങാട് സ്വദേശിയാണ് അഖില്‍ സി വര്‍ഗീസ് ഇപ്പോള്‍ ഒളിവിലാണെന്ന് പൊലീസ് പറയുന്നു.