05 August, 2024 12:00:49 PM


ദുരന്തത്തിൽ നഷ്ട്ടപ്പെട്ട എല്ലാ രേഖകളും ഒരിടത്ത് ലഭിക്കും- മന്ത്രി കെ. രാജൻ



മേപ്പാടി: ദുരന്തത്തിൽ നഷ്ടമായ സർക്കാർ രേഖകൾ എല്ലാം ഒരിടത്ത് ലഭിക്കുന്ന സംവിധാനം ഒരുക്കുമെന്ന് ഉറപ്പ് നൽകി റവന്യൂ മന്ത്രി കെ രാജൻ. നഷ്ടമായ റവന്യൂ-സർവകലാശാല രേഖകൾ അടക്കം എല്ലാ സർക്കാർ രേഖകളും ലഭ്യമാക്കുമെന്നാണ് മന്ത്രി കെ രാജൻ അറിയിച്ചിരിക്കുന്നത്. മൊബൈൽ ഫോൺ നഷ്ടമായ എല്ലാവർക്കും അവരുടെ നിലവിലുണ്ടായിരുന്ന നമ്പറിൽ തന്നെ കണക്ഷൻ എടുത്ത് ക്യാമ്പിൽ എത്തിച്ചുകൊടുക്കുമെന്ന ഉറപ്പും മന്ത്രി കെ രാജൻ നൽകി.

'മന്ത്രിസഭ ഉപസമിതിയുടെ അംഗം എന്ന നിലയിലും റവന്യു വകുപ്പ് മന്ത്രി എന്ന നിലയിലും റിപ്പോർട്ടറിന് ഉറപ്പ് നൽകുകയാണ്, ഇനി പല ഓഫീസുകളിൽ അവർക്ക് രേഖകൾ അന്വേഷിച്ച് പോകേണ്ടി വരില്ല. നമുക്ക് ഒരു സിംഗിൾ പോയിൻ്റിൽ അവർക്ക് ആവശ്യപ്പെട്ട എന്ത് രേഖകളും കൊടുക്കാൻ, ആവശ്യമെങ്കിൽ ഒരു അദാലത്ത് ഉൾപ്പടെ കൊടുത്തു കൊണ്ട് ജില്ല കളക്ടറുടെ നേതൃത്വത്തിൽ കൊടുക്കാനുള്ള സംവിധാനം ജില്ല ഭരണകൂടം തന്നെയുണ്ടാക്കു'മെന്നും മന്ത്രി വ്യക്തമാക്കി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K