23 July, 2024 09:28:35 AM


മൂന്നാം മോദി സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ കേരളം



ന്യൂ​ഡ​ൽ​ഹി: മൂ​ന്നാം മോദി സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ ബ​ജ​റ്റ് ഇ​ന്ന് രാ​വി​ലെ 11 ന് ​ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ അ​വ​ത​രി​പ്പി​ക്കും. ബജറ്റിന് മുന്നോടിയായി സാമ്പത്തിക സർവേ ധനമന്ത്രി തിങ്കളാഴ്ച ലോക്സഭയിൽ അവതരിപ്പിച്ചിരുന്നു. ചരിത്രപരമായ തീരുമാനങ്ങൾ ബജറ്റിലുണ്ടാകുമോയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.

തുടർച്ചയായ ഏഴാം ബജറ്റ് എന്ന റെക്കോഡ് നേട്ടത്തിന് അരികെയാണ് ധനമന്ത്രി നിർമലാ സീതാരാമൻ. മൊറാർജി ദേശായിയുടെ ആറ് തുടർ ബജറ്റുകളെന്ന റെക്കോഡാണ് നിർമല സീതാരാമൻ മറികടക്കാൻ പോകുന്നത്. പക്ഷേ മുമ്പത്തേപ്പോലെ എളുപ്പമല്ല കാര്യങ്ങൾ. മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റും സ്വതന്ത്ര ഇന്ത്യയുടെ തൊണ്ണൂറ്റിയഞ്ചാം ബജറ്റുമാണ് നിർമല സീതാരാമൻ ഇന്ന് അവതരിപ്പിക്കുക. ഒട്ടേറെ വെല്ലുവിളികളാണ് ഇത്തവണ ധനമന്ത്രിക്ക് മുമ്പിലുള്ളത്.

ജ​ന​പ്രി​യ ബ​ജ​റ്റാ​കും അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​ നരേന്ദ്ര മോദി പറഞ്ഞിരുന്നു. ച​രി​ത്ര​പ​ര​മാ​യ തീ​രു​മാ​ന​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കാ​മെ​ന്ന് രാ​ഷ്ട്ര​പ​തി​ ദ്രൗപതി മുർമുവും പ​റ​ഞ്ഞി​രു​ന്നു. എയിംസടക്കം പ്രതീക്ഷിക്കുന്ന കേരളത്തിന് ബജറ്റിൽ എന്തായിരിക്കും കരുതിയിട്ടുള്ളതെന്നാണ് സംസ്ഥാനം ശ്രദ്ധിക്കുന്നത്.

ഇ​ന്ത്യ​യു​ടെ മു​ഖ്യ സാ​മ്പ​ത്തി​ക ഉ​പ​ദേ​ഷ്ടാ​വി​ന്‍റെ (സി​ഇ​എ) മാ​ർ​ഗ​നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് സാ​മ്പ​ത്തി​ക സ​ർ​വേ ത​യാ​റാ​ക്കി​യ​ത്. തൊ​ഴി​ലി​ല്ലാ​യ്മ​യും വി​ല​ക്ക​യ​റ്റ​ത്തിനുമുള്ള പ​രിഹരിക്കാനുള്ള പദ്ധതികൾ, വ്യവസായങ്ങൾ കൂടുതൽ വനിതാ സൗഹൃദം ആക്കുന്നതിനുള്ള പദ്ധതികൾ, സ്ത്രീ സുരക്ഷ മുൻ നിർത്തിയുള്ള പദ്ധതികൾ തുടങ്ങിയവ നി​ർ​മ​ല സീ​താ​രാ​മ​ന്‍റെ ഏ​ഴാം ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പ​ന​മുണ്ടാകു​മെ​ന്നാ​ണ് പൊ​തു​വെ​യു​ള്ള വി​ല​യി​രു​ത്ത​ലുകൾ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K