21 July, 2024 04:29:50 AM
ട്രൂത്ത് ഓർ ഡെയർ: ഭർത്താവിന്റെ സുഹൃത്തുക്കളുടെ മുന്നില്‍ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റാൻ വിസമ്മതിച്ചപ്പോള്‍ മര്‍ദിച്ചെന്ന് യുവതിയുടെ പരാതി
അഹമ്മദാബാദ് : സുഹൃത്തുക്കളുടെ മുന്നില്‍ വെച്ച് വസ്ത്രങ്ങള്‍ അഴിച്ചുമാറ്റാൻ വിസമ്മതിച്ചപ്പോള്‍ മര്‍ദ്ദിച്ചു. ഭര്‍ത്താവിനെതിരെ ഗുരുതര ഗാര്‍ഹിക പീഡന പരാതിയുമായി സിനിമയില്‍ വിഷ്വല്‍ ഇഫക്റ്റ് ആർട്ടിസ്റ്റ് ആയി പ്രവർത്തിക്കുന്ന യുവതി.
അഞ്ച് വർഷം നീണ്ട ദാമ്പത്യ ജീവിതത്തില്‍ ഭർത്താവ് ക്രൂരമായി പെരുമാറുകയാണെന്നാണ് 35കാരിയായ യുവതി ഗുജറാത്തിലെ അദാലജ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ഒരു അന്താരാഷ്ട്ര എയർലൈനിലെ പൈലറ്റ് ആണ് ഭർത്താവ്. ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ നിന്നുള്ളവരാണ് ദമ്പതികൾ. എട്ട് വർഷമായി പരസ്പരം അറിയാവുന്ന ഇരുവരും പ്രണയിച്ച ശേഷമാണ് വിവാഹിതരായത്.
2019 ല്‍ കൊല്‍ക്കത്തയിലേക്കും പിന്നീട് മുംബൈയിലേക്കും അവർ താമസം മാറി. വിഎഫ്‌എക്സ് ആർട്ടിസ്റ്റായി ഇതിനിടെ യുവതി വിവിധ സിനിമകളില്‍ പ്രവർത്തിച്ചു. 2019ല്‍ വിവാഹിതരായതിന് ശേഷമാണ് ഇരുവരും മുംബൈയിലേക്ക് താമസം മാറ്റുന്നത്. ഭർത്താവ് സുഹൃത്തുക്കളെ പാർട്ടികള്‍ക്കായി എപ്പോഴും വീട്ടിലേക്ക് വിളിക്കുമെന്ന് പരാതിയില്‍ പറയുന്നു.
ഈ പാർട്ടികളില്‍ ട്രൂത്ത് ഓർ ഡെയർ എന്ന ഗെയിം കളിക്കാൻ ഭർത്താവ് നിർബന്ധിക്കുകയായിരുന്നു. ഇതിന് ശേഷം സുഹൃത്തുക്കളുടെ എല്ലാം മുന്നില്‍ വച്ച് വസ്ത്രങ്ങള്‍ എല്ലാം അഴിക്കാനും നിർബന്ധിച്ചു. ഭർത്താവ് പറയുന്നത് എതിർത്താല്‍ ക്രൂരമായി മർദ്ദിക്കുമെന്നും യുവതി പരാതിപ്പെട്ടു. അശ്ലീലമായ ആവശ്യങ്ങളെച്ചൊല്ലി തർക്കങ്ങള്‍ ഉണ്ടാവുകയും ഇരുവരും പതിവായി വഴക്കുണ്ടാക്കുകയും ചെയ്തിരുന്നുവെന്ന് പൊലീസ് പറയുന്നു.