20 July, 2024 09:13:47 AM


അർജുനായുള്ള തിരച്ചിൽ തുടങ്ങി; റഡാർ ഉപയോ​ഗിച്ച് ലോറി കണ്ടെത്താൻ ശ്രമം



ബം​ഗ​ളൂ​രൂ: ക​ർ​ണാ​ട​ക ഷി​രൂ​രി​ൽ ദേ​ശീ​യ​പാ​ത​യി​ൽ മ​ണ്ണി​ടി​ഞ്ഞു വീ​ണ് കാ​ണാ​താ​യ കോഴിക്കോട് സ്വദേശി അ​ർ​ജു​നെ (30) ക​ണ്ടെ​ത്തു​ന്ന​തി​നാ​യു​ള്ള തി​ര​ച്ചി​ൽ പുനരാരംഭിച്ചു. നേവി, എൻഡിആർഎഫ്, എസ്ഡിആർഎഫ്, പൊലീസ്, ഫയർഫോഴ്സ് എന്നിവർ ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. ബം​ഗളൂരുവിൽ നിന്ന് റഡാർ എത്തിച്ച് ലോറി കിടക്കുന്ന സ്ഥലം കണ്ടെത്താൻ ശ്രമം.

മേ​ഖ​ല​യി​ൽ മ​ഴ പെ​യ്ത​തോ​ടെ മ​ണ്ണി​ടി​ച്ചി​ലി​ന് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഇ​ന്ന​ലെ തി​രച്ചി​ൽ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചി​രു​ന്നു. മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ സ്ഥ​ല​ത്തി​ന് സ​മീ​പ​മു​ള്ള ഗം​ഗാ​വാ​ലി പു​ഴ​യി​ല്‍ ലോ​റി പ​തി​ച്ചി​ട്ടു​ണ്ടാ​കു​മെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് നേ​വി​യു​ടെ ഡൈ​വ​ര്‍​മാ​ര്‍ പു​ഴ​യി​ലി​റ​ങ്ങി പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​രുന്നില്ല.

മ​ണ്ണി​ടി​ഞ്ഞ​തി​ന്‍റെ ന​ടു​ഭാ​ഗ​ത്താ​യി ലോ​റി പെ​ട്ടി​രി​ക്കാം എ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് മെ​റ്റ​ല്‍ ഡി​റ്റ​ക്ട​ര്‍ ഉ​പ​യോ​ഗി​ച്ചു​ള്ള പ​രി​ശോ​ധ​ന​യും ന​ട​ത്തി​യി​രു​ന്നു. മ​ണ്ണി​ന​ടി​യി​ൽ അ​ർ​ജു​ന​ട​ക്കം 15 പേ​രാ​ണ് കു​ടു​ങ്ങി​കി​ട​ക്കു​ന്ന​തെ​ന്ന് സൂ​ച​ന. ലോ​റി​യു​ടെ ജി​പി​എ​സ് ലോ​ക്കേ​ഷ​ൻ മ​ണ്ണി​ന​ടി​യി​ലാ​ണ് ഏ​റ്റ​വും ഒ​ടു​വി​ലാ​യി കാ​ണി​ച്ചി​രു​ന്ന​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K