13 July, 2024 12:17:27 PM


ഹരിയാനയില്‍ ഏറ്റുമുട്ടൽ; മൂന്ന് ​ഗുണ്ടകളെ പൊലീസ് വെടിവെച്ച് കൊന്നു



ചണ്ഡീഗഡ്: ഹരിയാനയിൽ മൂന്ന് ​ഗുണ്ടകളെ പൊലീസ് വെടിവെച്ച് കൊന്നു . ​ഡൽഹി ക്രൈംബ്രാഞ്ചും ഹരിയാന പൊലീസിന്റെ സ്പെഷ്യൽ ടാസ്ക് ഫോഴ്സും സംയുക്തമായി ചേർന്നാണ് ​ഗുണ്ടകളെ കൊലപ്പെടുത്തിയത്. സോനിപത്തിൽ ഇന്നലെ രാത്രിയോടെയാണ് ഏറ്റുമുട്ടല്‍ നടന്നത്. ആശിഷ് കാലു, വിക്കി രിധാന, സണ്ണി ഗുജ്ജാർ എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ രണ്ട് പേർ ബർഗർ കിങ് കൊലക്കേസിലെ പ്രതിയാണ്. ഹരിയാനയിലെ വ്യവസായികളിൽ നിന്ന് സംഘം ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ഏറ്റുമുട്ടൽ നടന്ന സ്ഥലത്തു നിന്ന് അഞ്ച് പിസ്റ്റളുകൾ കണ്ടെടുത്തിട്ടുണ്ട്. ഈ ഗുണ്ടകളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഹരിയാന പൊലീസ് നേരത്തേ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കൊല്ലപ്പെട്ടവർ കുപ്രസിദ്ധ ഗുണ്ട ഹിമാൻഷു ഭാവുവിന്റെ സംഘത്തിൽപ്പെട്ടവരാണ്. സംഘത്തിലെ വനിതയായ അനുവിന്റെ നേതൃത്വത്തിലാണ് ഡൽഹിയിലെ ബർഗർ കിങ്ങിൽ അമൻ എന്നയാളെ ഹണി ട്രാപ്പിൽപ്പെടുത്തി കൊന്നതെന്നു പൊലീസ് പറഞ്ഞു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K