13 June, 2024 07:07:18 PM


നാഗ്പൂരിലെ സ്‌ഫോടകവസ്തു നിര്‍മാണ ഫാക്ടറിയില്‍ സ്‌ഫോടനം; 5 പേര്‍ കൊല്ലപ്പെട്ടു



നാഗ്പൂര്‍: നാഗ്പൂരിലെ ധംനയില്‍ സ്‌ഫോടകവസ്തു നിര്‍മാണ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റതായും സിറ്റി പൊലീസ് കമ്മീഷണര്‍ രവീന്ദര്‍ സിംഗാള്‍ അറിയിച്ചു. ഹിംഗ്‌ന പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ധംന ഗ്രാമത്തിലെ ചാമുണ്ഡി എക്സ്പ്ലോസീവ് പ്രൈവറ്റ് ലിമിറ്റഡിലാണ് സ്ഫോടനം നടന്നത്. സംഭവത്തില്‍ നാല് സ്ത്രീകളടക്കം അഞ്ച് പേരാണ് മരിച്ചത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണെന്നും കമ്മീഷണര്‍ അറിയിച്ചു.


തൊഴിലാളികള്‍ സ്ഫോടകവസ്തുക്കള്‍ പാക്ക് ചെയ്യുന്നതിനിടെ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സ്ഫോടനം നടന്നത്. മരിച്ച തൊഴിലാളികളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലെത്തിച്ചു. അപകടത്തെ തുടര്‍ന്ന് ഫാക്ടറി യൂണിറ്റ് മാനേജരും ഉടമയും ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K