05 June, 2024 04:28:53 PM


'മാന്യമായ തോൽവിയല്ല കെ മുരളീധരന്‍റേത്, അതിൽ വേദനയുണ്ട്'- പദ്മജ



തൃശ്ശൂര്‍: ബിജെപിയില്‍ ചേരാനുള്ള  തീരുമാനം തെറ്റിയില്ലെന്ന് പദ്മജ വേണുഗോപാല്‍ പറഞ്ഞു.തൃശ്ശൂരിലെ വീട്ടിൽ നിന്നും പൊട്ടിക്കരഞ്ഞാണ് ഇറങ്ങിപ്പോയത്.കെ.മുരളീധരന്  മുന്നറിയിപ്പ് നൽകിയിരുന്നു.തൃശ്ശൂരിൽ രാഷ്ട്രീയം പഠിച്ചാൽ എവിടെയും പ്രവർത്തിക്കാം എന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്.തൃശ്ശൂരിലെ ജനങ്ങൾ ബുദ്ധി ഇല്ലാത്തവർ അല്ല.തൃശൂരിലെ കോൺഗ്രസിലെ എല്ലാവരും മോശം ആളുകൾ അല്ല.നല്ല ആളുകളുടെ കൈയ്യിൽ അധികാരം ഇല്ല.കോൺഗ്രസിൽ അധികാരം കൊക്കാസിന്‍റെ  കൈയ്യിലാമെന്നും അവര്‍ പറഞ്ഞു


കെ.മുരളീധരനുമായി സംസാരിച്ചിട്ടില്ല.നല്ല ബുദ്ധിയും വിവരവും ഉള്ള ആളാണ് മുരളിധരന്‍.രാഷ്ട്രീയമായി രണ്ട് ചേരിയിൽ ആണെങ്കിലും സ്നേഹത്തിന്  ഒരു കുറവും ഇല്ല.മാന്യമായ തോൽവി അല്ല മുരളീധരന്‍റേത്.അതിൽ വേദന ഉണ്ട്.തൃശ്ശൂരിൽ ആരാണ് അദ്ദേഹത്തെ കുഴിയിൽ ചാടിച്ചത് എന്ന് അദ്ദേഹം പറയണം.അത് ആരാണെന്നു ഡിസിസി ഓഫിസിന്‍റെ  മതിൽ എഴുതി വെച്ചിട്ടുണ്ട്. .തന്നെ പരാജയപ്പെടുത്തിയവർ തന്നെ ആണ് സഹോദരൻ മുരളിയേയും തോല്പിച്ചതെന്നും പദ്മജ വേണുഗോപാല്‍ പറഞ്ഞു

 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K