23 March, 2024 02:32:22 PM


രാഷ്ട്രപതിക്കെതിരെ ഹർജിയുമായി കേരളം സുപ്രീം കോടതിയിൽ



ന്യൂഡല്‍ഹി: രാഷ്ട്രപതിക്കെതിരെ ഹർജിയുമായി കേരളം സുപ്രീം കോടതിയിൽ. നിയമസഭ പാസാക്കിയ ബില്ലുകളിൽ രാഷ്ട്രപതി തീരുമാനമെടുക്കാൻ വൈകുന്നതിനെ തുടർന്നാണ് അസാധാരണ നടപടി. ബില്ലുകളിൽ തീരുമാനമെടുക്കാൻ സംസ്ഥാന ഗവർണറാണ് ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ചത്. ഇതിൽ തീരുമാനം  വൈകുന്നതോടെയാണ് രാഷ്ട്രപതിക്കെതിരെ ഹർജിയുമായി സംസ്ഥാനം സുപ്രീം കോടതിയിൽ എത്തിയത്. ഹർജിയിൽ രാഷ്ട്രപതിയുടെ സെക്രട്ടറിയും കക്ഷി ചേർത്തു. കേസിൽ ഗവർണറും എതിർകക്ഷിയാകും. രാഷ്ട്രതിക്കെതിരെയുള്ള സംസ്ഥാനത്തിൻ്റേത് വളരെ അസാധാരണമായ നീക്കമാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K