22 February, 2024 07:28:38 PM
രണ്ടര വർഷം കൊണ്ട് സംസ്ഥാനത്ത് പൂർത്തിയാക്കിയത് 92 പാലങ്ങൾ- മന്ത്രി മുഹമ്മദ് റിയാസ്
പാലാ : രണ്ടര വർഷം കൊണ്ട് സംസ്ഥാനത്ത് 92 പാലങ്ങൾ പൂർത്തിയാക്കിയതായി മന്ത്രി അഡ്വ. പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. കടുത്തുരുത്തി - പാലാ നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് ചേർപ്പുങ്കൽ - കൊഴുവനാൽ റോഡിൽ മീനച്ചിലാറിന് കുറുകെ പുതുതായി നിർമ്മിച്ച ചേർപ്പുങ്കൽ പാലത്തിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഞ്ചുവർഷം കൊണ്ട് 100 പാലങ്ങൾ നിർമ്മിക്കുക എന്നതായിരുന്നു സർക്കാരിന്റെ ലക്ഷ്യം. എന്നാൽ മൂന്ന് വർഷം കൊണ്ട് തന്നെ ലക്ഷ്യത്തിനടുത്തെത്താൻ സർക്കാരിനായി. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ആറുവരി പാത 2025ൽ പൂർത്തീകരിക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
ചേർപ്പുങ്കൽ മാർ സ്ലീവാ പാരിഷ് ഹാളിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ മന്ത്രി വി.എൻ. വാസവൻ അധ്യക്ഷനായിരുന്നു. പല പ്രതിസന്ധികൾ ഉണ്ടായിട്ടും സർക്കാരിന്റെ ഇച്ഛാശക്തിയിലൂടെയാണ് ചേർപ്പുങ്കൽ
സമാന്തര പാലം പൂർത്തിയാക്കാൻ സാധിച്ചെതെന്ന് മന്ത്രി പറഞ്ഞു.
എം.പിമാരായ തോമസ് ചാഴികാടൻ, ജോസ് കെ. മാണി, എം.എൽ.എമാരായ മോൻസ് ജോസഫ്, മാണി സി.കാപ്പൻ എം.എൽ.എ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി. പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗം എക്‌സിക്യുട്ടീവ് എൻജിനീയർ എം.ടി. ഷാബു റിപ്പോർട്ട് അവതരിപ്പിച്ചു. പാലം നിർമ്മിച്ച മുളമൂട്ടിൽ കൺസ്ട്രക്ഷൻസ് ഉടമ എം.എം.മാത്യുവിനെ ചടങ്ങിൽ ആദരിച്ചു.
ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ്, കിടങ്ങൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് തോമസ് മാളിയേക്കൽ, കൊഴുവനാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ബിജു, ജില്ലാ പഞ്ചായത്ത് അംഗം ജോസ് മോൻ മുണ്ടക്കൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോസി ജോസഫ് പൊയ്കയിൽ, പ്രൊഫ. മേഴ്‌സി ജോൺ, കെ.ജി. അശോക് കുമാർ, കൊഴുവനാൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.രാജേഷ്, ഗ്രാമപഞ്ചായത്തംഗങ്ങളായ മിനി ജെറോം, ബോബി മാത്യു കീകോലിൽ, പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗം ദക്ഷിണ മേഖലാ സൂപ്രണ്ടിംഗ് എൻജിനീയർ ദീപ്തി ഭാനു, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ എം.കെ. സന്തോഷ്‌കുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.എൻ. ബിനു, ബാബു കെ. ജോർജ്ജ്, ടോബിൽ കെ. അലക്‌സ്, ജോസ് കൊല്ലറാത്ത്, ഇമ്മാനുവൽ നെടുമ്പ്രം, പി.കെ.സുരേഷ്, ചേർപ്പുങ്കൽ പള്ളി വികാരി ഫാ.ജോസ് പാനാംമ്പുഴ, കല്ലൂർ പള്ളി വികാരി ഫാ. ജിസ്‌മോൻ മരങ്ങാലിൽ, മാർസ്ലീവാ മെഡിസിറ്റി ഡയറക്ടർ ഫാ. ഡോ. ജോസഫ് കണിയോടിക്കൽ, വ്യാപാരി വ്യവസായി പ്രസിഡന്റ് ടോം മാത്യു വടാന എന്നിവർ ആംശസകൾ അർപ്പിച്ചു.