12 January, 2024 11:34:06 AM


അന്താരാഷ്ട്ര ആയുഷ് സമ്മേളനം: കോട്ടയത്ത്‌ നിന്ന് ഹോമിയോപ്പതി ഡോക്ടർമാർക്ക്‌ ക്ഷണം



കോട്ടയം: അന്താരാഷ്ട്ര ആയുഷ് സമ്മേളനത്തിന് കോട്ടയത്ത്‌ നിന്ന് ഹോമിയോപ്പതി ഡോക്ടർമാർക്ക്‌  ക്ഷണം. ഈ മാസം 13 മുതൽ 15 വരെ ദുബായിൽ വെച്ച് നടക്കുന്ന അന്താരാഷ്ട്ര ആയുഷ് സമ്മേളനത്തിൽ ഹോമിയോപ്പതി വിഭാഗത്തിൽ കോട്ടയത്തു നിന്ന്  ഡോ. ഷാൻസി റെജി, ഡി ഡോ.അനിത  എന്നിവർക്ക് ക്ഷണം ലഭിച്ചു.കേന്ദ്ര ഗവൺമെന്റ് ആയുഷ് മന്ത്രാലയം ദുബായ് ഇന്ത്യൻ കോൺസലേറ്റ് എന്നിവരുടെ പിന്തുണയോടെ സയൻസ് ഇന്ത്യാ ഫോറം ആണ് രണ്ടാമത് അന്താരാഷ്ട്ര ആയുഷ്സമ്മേളനവും പ്രദർശനവും സംഘടിപ്പിക്കുന്നത്.

ദുബായ് വേൾഡ് ട്രേഡ് സെൻ്ററിൽ നടക്കുന്ന സമ്മേളനനത്തിൽ മാറാരോഗങ്ങൾക്ക് ആയുഷിലൂടെ പ്രതിരോധം എന്നാണ് ഇത്തവണത്തെ പ്രമേയം. 35 ഓളം രാജ്യങ്ങളിൽ നിന്ന് 1200ലധികം പ്രതിനിധികൾ പങ്കെടുക്കുന്ന അന്താരാഷ്ട്ര സെമിനാറിൽ  ആണ് അവസരം ലഭിച്ചത്. ഡോ. ഷാൻസി റെജി സോറിയാസിസ്‌ എന്ന വിഷയത്തിലും, ഡോ.അനിത സ്ത്രീകളുടെ ഗർഭശയത്തിൽ ഉണ്ടാകുന്ന ദശ വളർച്ച എന്ന വിഷയത്തിലുo പ്രബന്ധം അവതരിപ്പിക്കും .

 ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത്സ് കേരള ഐ.എച്ച്.കെ കോട്ടയം ജില്ലാ സെക്രട്ടറി ആണ് ഡോ.അനിത കുമാരനല്ലൂരിൽ പ്രാക്ടീസ് ചെയ്യുന്നു.പാലാ യൂണിറ്റ് സെക്രട്ടറി ആയ ഡോ. ഷാൻസി റെജി പാലാ പ്രവിത്താനത്ത്  പ്രവർത്തിക്കുന്ന അൽഫോൻസ് ഹോമിയോ ക്ലിനിക്കിലെ  ചീഫ് കൺസൽടെന്റും , പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിലെ ആയുഷ് ഡി പാർട്ടുമെന്റിൽ ഹോമിയോ മെഡിക്കൽ ഓഫീസറും ആണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K