16 December, 2023 06:09:11 PM
കണ്ണൂർ പാനൂരിൽ കോവിഡ് മരണം; ജാഗ്രത
കണ്ണൂർ: പാനൂരിൽ കോവിഡ് മരണം റിപ്പോർട്ട് ചെയ്തതോടെ ജാഗ്രത. പാനൂർ നഗരസഭയിലെ ഒന്നാം വാർഡിൽ കോവിഡ് രോഗബാധയെ തുടർന്ന് പാലക്കണ്ടി അബ്ദുല്ലയാണ് (82) മരിച്ചത്. ഈ പശ്ചാത്തലത്തിൽ മേഖലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താൻ താലൂക്ക് ആശുപത്രിയിൽ ചേർന്ന അടിയന്തരയോഗം തീരുമാനിച്ചു.
പനിയുള്ള ആളുകൾ ഐസൊലേഷനിലും കോവിഡ് പോസിറ്റീവായവർ ക്വാറൻറീനിലും തുടരണം. മാസ്ക് - സാനിറ്റൈസർ ഉപയോഗം നിർബന്ധമാക്കും. സാമൂഹിക അകലം പാലിക്കാനും കെ.പി. മോഹനൻ എം.എൽ.എയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.