29 November, 2023 02:07:23 PM


കോഴിക്കോട് യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം; പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു



കോഴിക്കോട്: പ്രവർത്തകർക്ക് നേരെ പൊലീസും ഡിവൈഎഫ്ഐ പ്രവർത്തകരും നടത്തിയ അക്രമണത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്മീഷണർ ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു.

രാഹുൽ മാങ്കൂട്ടത്തിലാണ് മാർച്ച് ഉദ്ഘാടനം ചെയ്തത്. മാർച്ച് ബാരിക്കേഡുപയോഗിച്ച് പൊലീസ് തടഞ്ഞു. തുടർന്ന് ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമിതോടെ പൊലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയായിരുന്നു. പൊലീസ് പ്രവർത്തകർക്കു നേരെ എറിഞ്ഞ കണ്ണീർ വാതക ഷെൽ പ്രവർത്തകരിലൊരാൾ തിരിച്ചെറിഞ്ഞു.

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ കെ.എസ്.യു. പ്രവര്‍ത്തകന്‍റെ കഴുത്തുഞെരിച്ച പോലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ കെ.ഇ. ബൈജുവിനെതിരെ നടപടി ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K