14 November, 2023 02:55:26 PM
സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ നടത്താനിരുന്ന അനിശ്ചിതകാല സമരം പിൻവലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 21 മുതൽ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല ബസ് സമരത്തിൽ നിന്നും പിന്‍മാറി ബസുടമകൾ. ഗതാഗത മന്ത്രിയുമായി കൊച്ചിയില്‍ നടന്ന ചർച്ചയ്ക്ക് ശേഷമായിരുന്നു തീരുമാനം. 149 ബസുകളുടെ പെർമിറ്റ് റദ്ദാക്കിയ തീരുമാനം പുനരാലോചിക്കാമെന്ന ഗതാഗത മന്ത്രിയുടെ ഉറപ്പിന് ശേഷമായിരുന്നു തീരുമാനം. എന്നാൽ സീറ്റ് ബെൽറ്റും ക്യാമറയും വേണമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.
നവംബര്‍ മുതല്‍ ഫിറ്റ്‌നസ് ടെസ്റ്റ് നടത്തുമ്പോള്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാണെന്ന് മന്ത്രി അറിയിച്ചു. 140 കി.മീ വരെയുള്ള പെർമുറ്റുകൾ നില നിർത്തണെന്ന ആവശ്യവും അംഗീകരിച്ചു. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ വിഷയത്തില്‍ മന്ത്രി ഉറപ്പൊന്നും നല്‍കിയിട്ടില്ല. ഇപ്പോഴത്തെ ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിക്കേണ്ട എന്നതു കണക്കിലെടുത്ത് സമരത്തില്‍ നിന്നും പിന്മാറുകയാണെന്ന് ബസുടമകള്‍ വ്യക്തമാക്കി.