10 November, 2023 12:02:59 PM


ചിക്കുന്‍ഗുനിയയ്ക്ക് വാക്‌സിന്‍: 'ഇക്‌സ്ചിക്'ന് അംഗീകാരം നല്‍കി യു എസ്



വാഷിങ്ടണ്‍: ചിക്കുന്‍ഗുനിയയ്‌ക്കെതിരെ ലോകത്തിലെ ആദ്യത്തെ വാക്‌സിന് അംഗീകാരം നല്‍കി യുഎസ് ആരോഗ്യ വിഭാഗം. കൊതുകുകള്‍ വഴി പടരുന്ന  ചിക്കുന്‍ഗുനിയയെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ 'ഉയര്‍ന്നുവരുന്ന ആഗോള ആരോഗ്യ ഭീഷണി' എന്നാണ്  വിശേഷിപ്പിച്ചത്. യൂ​റോ​പ്യ​ൻ മ​രു​ന്ന്​ ക​മ്പ​നി​യാ​യ വാല്‍നേവ വികസിപ്പിച്ചെടുത്ത വാക്‌സിന്‌ ഇക്സ്ചിക്ക് എന്ന പേരാണ് നല്‍കിയിരിക്കുന്നത്. 18 വയസും അതില്‍ കൂടുതലുമുള്ള പ്രായക്കാര്‍ക്ക് വാക്‌സിന്‍ ഉപയോഗിക്കാമെന്ന് എഫ്ഡിഎ അറിയിച്ചു.

ഈഡിസ് കൊതുക് പരത്തുന്ന ഒരു വൈറസ് രോഗമാണ് ചികുന്‍ഗുനിയ. പനിക്കൊപ്പം സന്ധികളില്‍ നീര്, വേദന എന്നിവ ഉണ്ടാകും. 50 ലക്ഷം പേര്‍ക്കാണ് കഴിഞ്ഞ 15 വര്‍ഷത്തിനിടെ ലോകത്ത് ചിക്കന്‍ഗുനിയ രോഗം ബാധിച്ചത്. ചിക്കന്‍ ഗുനിയയുടെ ആഫ്രിക്കന്‍ നാമത്തിന് അര്‍ത്ഥം തന്നെ വേദന കൊണ്ട് കുനിഞ്ഞു നില്‍ക്കുന്നു എന്നാണ്. നവജാത ശിശുക്കളേയും ഈ രോഗം ബാധിക്കാന്‍ സാധ്യതയുണ്ട്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K