04 October, 2023 08:44:16 AM


മരുന്ന് ക്ഷാമം; മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രിയിൽ 31 പേർക്ക് ദാരുണാന്ത്യം



നന്ദേഡ്: മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലെ സർക്കാര് ആശുപത്രിയിൽ മൂന്നു ദിവസത്തിനിടെ 16 കുഞ്ഞുങ്ങള് അടക്കം 31 പേർക്ക് ദാരുണാന്ത്യം. മരുന്ന് ക്ഷാമവും ആവശ്യത്തിന് ജീവനക്കാരില്ലാത്തതുമാണ് കൂട്ട മരണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. 

ശനി, ഞായര് ദിവസങ്ങളിലായി 12 കുഞ്ഞുങ്ങളടക്കം 24 രോഗികള്‍ക്കാണ് ഡോ. ശങ്കരറാവു ചവാന് മെഡിക്കല് കോളേജില് ജീവന് നഷ്ടമായത്. നാല് കുട്ടികളടക്കം ഏഴുപേര്‍ തിങ്കളാഴ്ച മരിച്ചു. നിരവധി രോഗികള് ഗുരുതരാവസ്ഥയില് തുടരുകയാണ്. 

അതിനിടെ, ഔറംഗബാദ് ജില്ലയിലെ ഛത്രപതി സാമ്ബാജി നഗറിലെ സര്ക്കാര് ആശുപത്രിയില് 24 മണിക്കൂറിനിടെ രണ്ട് നവജാതശിശുക്കളടക്കം 14 പേര് മരിച്ച സംഭവവും തിങ്കളാഴ്ച പുറത്തുവന്നു. വിവിധ അസുഖങ്ങള് ബാധിച്ച്‌ ഗുരുതരാവസ്ഥയിലുള്ളവരാണ് മരിച്ചതെന്ന് വിശദീകരിച്ച്‌ നന്ദേഡ് ജില്ലയിലെ ആശുപത്രി പത്രക്കുറിപ്പിറക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K