20 September, 2023 10:16:06 AM
അരിക്കൊമ്പൻ ജനവാസ മേഖലയിൽ തന്നെ; ചിത്രങ്ങൾ പുറത്തുവിട്ട് വനംവകുപ്പ്
ചെന്നൈ: തമിഴ്നാട് മാഞ്ചോലയിലെ ഊത്ത് എസറേറ്റിൽ നിന്ന് പിൻമാറാതെ അരിക്കൊമ്പൻ. എൺപതിലധികം വനം വകുപ്പ് ഉദ്യോഗസ്ഥരാണ് അരിക്കൊമ്പൻ്റെ നീക്കങ്ങൾ നിരീക്ഷിക്കുന്നത്. ജനവാസ മേഖലക്ക് പത്ത് കിലോമീറ്റർ അകലെയാണ് അരികൊമ്പൻ ഇപ്പോൾ നിലയുറപ്പിച്ചിരിക്കുന്നത്. തമിഴ്നാട്ടിലെ മാഞ്ചോലയിൽ ജനവാസമേഖലയിൽ എത്തിയിട്ട്. തിരികെ കാട്ടിലേക്ക് അയക്കാനുള്ള ശ്രമത്തിലാണ് വനംവകുപ്പ്.
അരികൊമ്പന്‍റെ റൂട്ട് മാപ്പ് തമിഴ്നാട് തയ്യാറാക്കിയിട്ടുണ്ട്. അതിലൂടെ ആനയുടെ നീക്കങ്ങൾ നിരീക്ഷിക്കുകയും അരിക്കൊമ്പൻ ഏത് ദിശയിലേക്കാവും സഞ്ചരിക്കാൻ സാധ്യതയുള്ളതെന്നും വിലയിരുത്തും.വെറ്റിനറി ഡോക്ടർമാരുടെ സംഘവും നിലവിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ അനുഗമിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം നാലുമുക്കിൽ വാഴകൃഷിയും ഊത്തിൽ വീടിന്റെ മേൽകൂരയും ആന നശിപ്പിച്ചു. ഊത്ത് എസ്റ്റേറ്റിലെ സിഎസ്ഐ പള്ളി വളപ്പിലെ മരവും അരിക്കൊമ്പൻ തകർത്തു. ഊത്ത് സ്കൂൾ പരിസരത്തും കാൽപാട് കണ്ടതോടെ സ്കൂളിന് അവധി നൽകി. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.. ചെങ്കുത്തായ പ്രദേശം മുന്നിലുള്ളതിനാൽ കേരളത്തിലേക്ക് അരിക്കൊമ്പൻ എത്തില്ലെന്ന വിലയിരുത്തലിലാണ് തമിഴ്നാട് വനംവകുപ്പ്.