18 September, 2023 03:08:05 PM


നിപ: ഹൈ റിസ്ക് കോൺടാക്റ്റിലെ 61 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്



കോഴിക്കോട്: നിപ രോഗികളുടെ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്നു 61 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഹൈ റിസ്ക് സമ്പർക്കപ്പട്ടികയിലുള്ളവരുടെ പരിശോധനാ ഫലമാണ് പുറത്തു വന്നത്. നിപ ബാധിച്ച് മരിച്ച ഹാരിസുമായി അടുത്ത് ഇടപഴകിയവരുടെ പരിശോധനാ ഫലവും നെഗറ്റീവ് ആണ്.

കേന്ദ്രസംഘവുമായി വിശദമായ ചർച്ചകൾ നടത്തിയെന്നും സംഘം കേരളത്തിന്‍റെ ശ്രമങ്ങളെ പ്രകീർത്തിച്ചുവെന്നും മന്ത്രി അറിയിച്ചു.കേന്ദ്രത്തിൽ നിന്നെത്തിയ ഒരു സംഘം ഇന്ന് മടങ്ങിയേക്കും.

മലപ്പുറം ജില്ലയിൽ 22 പേരാണ് നിരീക്ഷണത്തിൽ ഉണ്ടായിരുന്നത്. നിപ ബാധിച്ചതിനെത്തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ച ആളുമായി ബന്ധമുള്ള കൂടുതൽ പേർ എത്തിയിരുന്നു. നിപ ബാധിച്ച ഒൻപതു വയസ്സുകാരനെ വെന്‍റിലേറ്ററിൽ നിന്ന് മാറ്റിയിരുന്നു. നിപ ലക്ഷണങ്ങളുമായി തിരുവനന്തപുരത്ത് നിരീക്ഷണത്തിൽ ഉണ്ടായിരുന്ന 2 പേരുടെയും ഫലം നെഗറ്റീവാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K