14 September, 2023 11:29:48 AM


അംബേദ്കര്‍ക്കെതിരായ വിവാദ പരാമർശം; ആർഎസ്എസ് ചിന്തകൻ ആർബിവിഎസ് മണിയൻ അറസ്റ്റിൽ



ചെന്നൈ: ഭരണഘടനാ ശിൽപി ഡോ. ബി ആർ അംബേദ്ക്കറെ അധിക്ഷേപിച്ച ആർഎസ്എസ് ചിന്തകൻ ആർബിവിഎസ് മണിയൻ അറസ്റ്റിൽ. ഇന്ന് രാവിലെ ചെന്നൈ ടി നഗറിലെ വസതിയിൽ നിന്നാണ് വിശ്വഹിന്ദ് പരിഷത്ത് മുൻ വൈസ് പ്രസിഡന്റായ മണിയനെ അറസ്റ്റ് ചെയ്തത്.

അംബേദ്ക്കർ ഒരു പട്ടികജാതിക്കാരൻ മാത്രമാണെന്നും അദ്ദേഹത്തെ ഭരണഘടനാ ശിൽപി എന്ന് വിളിക്കുന്നവർക്ക് വട്ടാണെന്നായിരുന്നു മണിയൻ പറഞ്ഞത്. പരാമർശം വിവാദമായതിന് പിന്നാലെയാണ് അറസ്റ്റ്.

ഇന്ത്യൻ ഭരണഘടന തയാറാക്കിയത് അംബേദ്ക്കറാണെന്ന് പറയുന്നത് അസംബന്ധമാണെന്നും, അതിൽ ഒരു ഗുമസ്തന്‍റെ പണി മാത്രമാണ് അംബേദ്ക്കർ ചെയ്തതെന്നും മണിയൻ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസമാണ് മണിയന്‍റെ പ്രസംഗത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.

തിരുവള്ളുവരുടെ മാഹാത്മ്യത്തെ ചോദ്യം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. എസ്‌സി/എസ്ടി ആക്‌ട് 153,153 (എ) ഉൾപ്പെടെ അഞ്ച് വകുപ്പുകൾ പ്രകാരമാണ് മണിയനെതിരെ കേസെടുത്തിരിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K