10 September, 2023 07:40:11 PM


ഉമ്മൻ ചാണ്ടിക്കെതിരെ നടത്തിയ പ്രസ്താവനകൾ രാഷ്ട്രീയ വൈരാഗ്യത്തിന്‍റെ പേരില്‍- പി.സി.ജോർജ്



തിരുവനന്തപുരം: സോളർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ നേരത്തേ നടത്തിയ പ്രസ്താവനകൾ രാഷ്ട്രീയ വൈരാഗ്യത്തിന്‍റെ പേരിലാണെന്ന് ജനപക്ഷം നേതാവ് പി.സി.ജോർജ്. ഉമ്മൻ ചാണ്ടിക്കെതിരായ ഗൂഢാലോചനയിൽ തന്നെ പങ്കാളിയാക്കാൻ ശ്രമിച്ചതായും പി.സി.ജോർജ് വ്യക്തമാക്കി.

ദല്ലാൾ നന്ദകുമാർ വഴി പിണറായി വിജയനെ സന്ദർശിച്ച ശേഷം പരാതിക്കാരി തന്നെ വന്നു കണ്ടു. പിണറായി പറഞ്ഞിട്ടാണ് പരാതിക്കാരി വന്നതെന്നു വിശ്വസിക്കുന്നു. ഒരു കുറിപ്പ് ഏൽപ്പിച്ച ശേഷം അതിലുള്ളതു പോലെ മാധ്യമങ്ങളോടും അന്വേഷണ ഉദ്യോഗസ്ഥരോടും പറയണമെന്ന് പറഞ്ഞു. അത് പറ്റില്ലെന്നു അറിയിച്ചു. സിബിഐ ഉദ്യോഗസ്ഥർക്കു കുറിപ്പ് കൈമാറി എന്നും പി.സി.ജോർജ് മാധ്യമങ്ങളോടു വെളിപ്പെടുത്തി.

''ഇപ്പോൾ ഈ വിവാദം വീണ്ടും കുത്തിപ്പൊക്കുന്നതിനോട് യോജിപ്പില്ല. അത് കാലഹരണപ്പെട്ടതാണ്. ഉമ്മൻ ചാണ്ടി മോശമായി പെരുമാറി എന്ന് അവർ പറഞ്ഞപ്പോൾ സംശയിച്ചു. എന്നാൽ പറഞ്ഞ സാഹചര്യം കേട്ടപ്പോൾ തെറ്റിദ്ധരിച്ചുപോയി. സംഭവം തെറ്റാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു.ഉമ്മൻ ചാണ്ടി അങ്ങനെ പെരുമാറുന്നത് കണ്ടിട്ടില്ലെന്ന് മൊഴി നൽകി.''– പി.സി.ജോർജ് പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K