05 July, 2023 10:55:35 AM


ചൂടില്‍ മാത്രമല്ല; മഴയിലും കോട്ടയം ജില്ല രാജ്യത്ത് ഒന്നാമത്



കോട്ടയം:  മഴക്കണക്കിലും കോട്ടയം ജില്ല രാജ്യത്ത് ഒന്നാമത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ കണക്കുപ്രകാരം ഇന്നലെ രാവിലെ 8.30 ന് അവസാനിച്ച 24 മണിക്കൂറിൽ രാജ്യത്ത് ഏറ്റവും കുടുതൽ മഴ ലഭിച്ചത് കോട്ടയം ജില്ലയിലാണ്.

കോട്ടയം ജില്ലയിൽ ലഭിച്ച ശരാശരി മഴ 115.8 മില്ലീമീറ്റർ  രണ്ടാം സ്ഥാനം മേഘാലയത്തിലെ വെസ്റ്റ് ഗാരോ ജില്ലക്ക് (106.4 മിമീ ). മൂന്നാം സ്ഥാനം കാസർകോട് ജില്ല(95.3)യ്ക്കുമാണ്.

മുൻപ് വേനൽക്കാല സീസണിൽ പല ദിവസങ്ങളിലും രാജ്യത്തെ ഏറ്റവും ചൂടു കൂടിയ പ്രദേശമായി കോട്ടയം ഇടം പിടിച്ചിരുന്നു.

കേരളത്തിൽ 100 മി.മീ കൂടുതൽ മഴ കിട്ടിയ പ്രദേശങ്ങൾ

ചേർത്തല : 151.4
കുഡ്‌ലു : 144.2
കോട്ടയം: 137.6
കുമരകം : 133.1
ളാഹ : 130.5
എറണാകുളം സൗത്ത്: 129 .0
കൊച്ചി എയർപോട്ട് : 120.6
വെങ്കുറിഞ്ഞി: 112.0
പള്ളൂരുത്തി : 110.0
കാഞ്ഞിരപ്പള്ളി : 100.4
പീരുമേട്: 100.0
പിറവം : 100.0


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K