30 June, 2023 03:17:25 PM
പനി മരണം; വയനാട്ടിൽ 3 വയസുകാരൻ മരിച്ചു
വയനാട്: വയനാട്ടിൽ വീണ്ടും പനി മരണം. കണിയാമ്പറ്റ അമ്പലമൂട് കോളനിയിലെ വിനോദിന്‍റെ മൂന്നു വയസുകാരനായ ലിഭിജിത്ത് ആണ് മരിച്ചത്. ഒരാഴ്ച്ചയായി കുട്ടിക്ക് പനിയും വയറിളക്കവുമുണ്ടായിരുന്നു. പനി മൂർച്ചിച്ചതോടെ മാനന്തവാടി ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും രക്ഷിക്കാനായില്ല. ഒരാഴ്ച്ചക്കിടെ ജില്ലയിൽ പനി ബാധിച്ച് മരിക്കുന്ന 2 മത്തെ കുട്ടിയാണ് ലിഭിജിത്ത്.