28 June, 2023 10:18:44 AM
ന്യൂനമർദ പാത്തി: സംസ്ഥാനത്ത് അടുത്ത 5 ദിവസം കനത്ത മഴ
തിരുവനന്തപുരം: തെക്കൻ ഗുജറാത്ത് തീരം മുതൽ കേരള തീരം വരെ ന്യൂനമർദ പാത്തി നിലനിൽക്കുന്നതിനാൽ സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപകമായ മഴക്ക് സാധ്യത. ജൂൺ 30 മുതൽ ജൂലൈ 2 വരെയുള്ള ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ വടക്കൻ ഒഡീശ - പശ്ചിമ ബംഗാൾ തീരത്തിനു സമീപം രൂപപ്പെട്ട ന്യൂന മർദം നിലവിൽ ശക്തി കൂടിയ ന്യൂന മർദമായി വടക്ക് കിഴക്കൻ മധ്യ പ്രദേശിന് മുകളിൽ സ്ഥിതി ചെയ്യുന്നു. അടുത്ത രണ്ടു ദിവസത്തിനുള്ളിൽ വടക്ക് പടിഞ്ഞാറൻ മധ്യപ്രദേശിലേക്ക് നീങ്ങാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
കേരളത്തിൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു