26 June, 2023 10:54:37 AM


വന്ദേഭാരതിന്‍റെ ടോയ്ലറ്റ് യുവാവ് അടച്ചിരുന്ന സംഭവം; റെയില്‍വേയ്ക്ക് നഷ്ടം ഒരു ലക്ഷം രൂപ



ഷൊർണൂർ: വന്ദേഭാരതിൽ ടിക്കറ്റെടുക്കാതെ യാത്ര ചെയ്ത യുവാവിന്‍റെ പരാക്രമത്തിൽ റെയിൽവേക്ക് വരുത്തിയത് ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം. ഇന്നലെ ഉച്ചക്ക് 2.30 ന് കാസർകോഡ് നിന്ന് പുറപ്പെട്ട എക്സിക്യൂട്ടീവ് കോച്ച് ഇ വണ്ണിലെ കാസർകോഡ് ഉപ്പള സ്വദേശി ശരൺ‌ (26) ആണ് റെയിൽവേയ്ക്ക് നഷ്ടം വരുത്തിയത്.

ശുചിമുറിയിൽ കയറി വാതിലടച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. റെയിൽവേ പൊലീസും ആർപിഎഫും ചേർന്ന് അനുനയിപ്പിച്ച് പുറത്തിറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.സെൻസർ സംവിധാനത്തിലുള്ള പൂട്ടിനു മുകളിൽ ടീഷർട്ട് കീറി കെട്ടിവച്ചതോടെ പുറത്തുനിന്നു തുറക്കാനുള്ള ശ്രമങ്ങൾ പാളുകയായിരുന്നു.

കണ്ണൂരിലും, കോഴിക്കോട്ടും ട്രെയിൻ നിർത്തിയിട്ട സമയത്തും വാതിൽ തുറക്കാനായില്ല. ഷൊർണൂരിലെത്തിയ ട്രെയിൻ 20 മിനിറ്റ് വൈകിയാണ് ഓടിയത്. മൂന്നു സീനിയർ സെക്ഷൻ എൻജീനിയർമാരുടെ നേതൃത്വത്തിലുള്ള സംഘം ഏറെ പരിശ്രമിച്ചിട്ടും പൂട്ട് തുറക്കാനായില്ല. തുടർന്ന് പൂട്ട് പൊളിക്കേണ്ടി വന്നു.

രണ്ട് മെറ്റൽ ലെയറുള്ള ഫാബ്രിക്കേറ്റഡ് വാതിലുകളാണ് വന്ദേഭാരത് ട്രെയിനിനുള്ളത്. ഇലക്‌ട്രോണിക് സാങ്കേതമുൾപ്പെടെ അരലക്ഷത്തോളം രൂപ വിലവരും. കാസർകോഡ് റെയിവൽ വേസ്റ്റേഷനിൽ ട്രെയിൻ ശുദ്ധിയാക്കിക്കൊണ്ടിരുന്നപ്പോൾ തന്നെ ഇയാൾ ശുചിമുറിയിൽ കയറാൻ ശ്രമിച്ചിരുന്നു.

ജീവനക്കാർ തടഞ്ഞതോടെ ഇയാൾ പുരത്തിറങ്ങുകായയിരുന്നു. പിന്നീടി ട്രെയിൻ പുറപ്പെടുന്നതിനു മുമ്പ് ആരും കാണാതെ ശുചിമുറിക്കുള്ളിൽ കയറിപ്പറ്റുകയായിരുന്നു. ജൂൺ 20 ന് ഉപ്പള കൈക്കമ്പനിയിൽ കത്തിവീശി ഭീകാരന്തരീക്ഷം സൃഷ്ടിച്ചതിന് ഇയാൾക്കെതിരെ കേസുണ്ട്. ലഹരി ലഭിക്കാതെ വരുമ്പോൾ അക്രമാസക്തനാകുന്നതാണെന്ന് പൊലീസ് പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K