25 June, 2023 02:29:18 PM
ന്യൂനമർദം രൂപപ്പെട്ടു; സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപക മഴയ്ക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ട സാഹചര്യത്തിൽ സംസ്ഥാനത്ത് അടുത്ത 5 ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്ക്- പടിഞ്ഞാറന്‍ ബംഗാൾ ഉൾക്കടലിൽ വടക്കന്‍ ഒഡീഷ- പശ്ചിമ ബംഗാൾ തീരത്തിനു സമീപത്തായാണ് ന്യൂനമർദം രൂപപ്പെടത്. മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ ന്യൂനമർദപാത്തി നിലനിൽക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കേരളത്തിൽ ജൂൺ 25 മുതൽ 27 വരെ ഒറ്റപ്പെട്ട ഇയങ്ങളിൽ സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. വിവിധ ജില്ലകളിൽ യെല്ലൊ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ജൂൺ 25 ഞായർ - ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്
ജൂൺ 26 തിങ്കൾ- കണ്ണൂർ, എറണാകുളം
ജൂൺ 27 ചൊവ്വാഴ്ച- ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, ഇടുക്കി, പാലക്കാട്, മലപ്പുറം
ചൊവ്വാഴ്ച ഇടുക്കിയിൽ യെല്ലൊ അലർട്ടാണെങ്കിലും ഓറഞ്ച് അലർട്ടിനു സമാനമായ മഴ പ്രതീക്ഷിക്കാമെന്നും മുന്നറിയിപ്പുണ്ട്. മണിക്കൂറിൽ 30 മുതൽ 40 കി.മി വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഞായറാഴ്ച രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്ര (INCOIS) അറിയിച്ചു. മൽസ്യത്തൊഴിലാളികൾക്കും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകി.