20 June, 2023 11:22:54 AM


ഹവാല പണമിടപാട്: സംസ്ഥാനത്ത് ഇഡി റെയ്ഡ് തുടരുന്നു; കൊച്ചിയും കോട്ടയവും കേന്ദ്രങ്ങൾ



കൊച്ചി: സംസ്ഥാനത്ത് ഹവാല പണമിടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് റെയ്ഡ് തുടരുന്നു. തിങ്കളാഴ്ച്ച വൈകിട്ട് ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്. വിവിധ ജില്ലകളിലെ 25 ഓളം സ്ഥലങ്ങളിലാണ് ഇഡി ഒരേ സമയം റെയ്ഡ് നടത്തുന്നത്.

കൊച്ചിയും കോട്ടയവുമാണ് ഹവാല ഇടപാടുകളുടെ കേന്ദ്രമെന്നും ഇഡി പറ‍ഞ്ഞു. 10,000 കോടി രൂപ ഹവാലപ്പണം കേരളത്തിലേക്ക് അടുത്ത കാലത്തായി എത്തിയെന്നാണ് ഇഡി മൂന്ന് വര്‍ഷമായി നടത്തിയ രഹസ്യാന്വേഷണത്തില്‍ കണ്ടെത്തിയത്. സംസ്ഥാനത്ത് വന്‍തോതില്‍ ഹവാല ഇടപാട് നടത്തുന്ന 25ല്‍ അധികം ഹവാല ഓപ്പറേറ്റര്‍മാരെ ലക്ഷ്യമിട്ടാണ് റെയ്ഡ് നടക്കുന്നത്.

കോട്ടയം ചങ്ങനാശേരിയിലുള്ള സംഗീത ഫാഷന്‍സ്, ചിങ്ങവനം, ചങ്ങനാശ്ശേരി, ഏറ്റുമാനൂര്‍ ഭാഗങ്ങളിലെ ട്രാവല്‍ ഏജന്‍സികള്‍, തുണിത്തരങ്ങളുടെ വില്‍പ്പനശാലകള്‍ എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്. കൊച്ചിയില്‍ പെന്റാ മേനക ഷോപ്പിംഗ് മാളിലെ മൊബൈല്‍ ആക്സസറീസ് മൊത്തവില്‍പ്പനശാല, ബ്രോഡ്വേയ്ക്ക് സമീപമുള്ള സൗന്ദര്യവര്‍ധക വസ്തുക്കളും ഇലക്ട്രോണിക് സാധനങ്ങളും വില്‍ക്കുന്ന മൊത്തവില്‍പ്പനശാല എന്നിവിടങ്ങളിലും റെയ്ഡ് നടന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K