17 June, 2023 10:08:25 AM
ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഗുജറാത്തില്‍ നിന്നും രാജസ്ഥാനിലേക്ക്
ന്യൂഡല്‍ഹി: അറബിക്കടലില്‍ രൂപംകൊണ്ട ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഗുജറാത്തില്‍ നിന്നും രാജസ്ഥാനിലേക്ക്. പകല്‍ 11ന് ജലോര്‍, ചനോഡ് , മാര്‍വര്‍ മേഖലയില്‍ ചുഴലിക്കാറ്റ് വീശുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അനുമാനം.
ബിപോര്‍ജോയ് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ വീശുമെന്നാണ് നിഗമനം. ചുഴലിക്കാറ്റ് കടന്നുപോയ ഗുജറാത്തിലെ കച്ച് സൗരാഷ്ട്ര മേഖലയിലും ശനിയാഴ്ച കനത്തമഴ പെയ്യും. ഗുജറാത്തില്‍ വലിയ നാശമാണ് ചുഴലിക്കാറ്റ് വിതച്ചത്. സംസ്ഥാനത്തെ അയ്യായിരത്തോളം വൈദ്യുത പോസ്റ്റുകള്‍ തകര്‍ന്നതോടെ 4,600 ഗ്രാമങ്ങള്‍ ഇരുട്ടിലായി. 3,500 ൽ പരം ഗ്രാമങ്ങളില്‍ വൈദ്യുതി പുനഃസ്ഥാപിച്ചിട്ടുണ്ട്. അതിര്‍ത്തി മേഖലകളിലെ ആശയവിനിമയ മാര്ഗങ്ങള്ഇപ്പോഴും തകര്‍ന്ന് കിടക്കുകയാണ്.
ബിപോര്‍ജോയിയുടെ സ്വാധീനത്താല്‍ രാജസ്ഥാനില്‍ ശനിയാഴ്ചയും ഞായറാഴ്ചയും അതിശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ഡല്‍ഹിയിലും ഈ ദിവസം മഴയ്ക്ക് സാധ്യതയുണ്ട്. അതേ സമയം, ഞായറാഴ്ച മുതൽ ചൊവ്വാഴ്ച്ച വരെ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഇതേതുടർന്ന് വിവിധ ജില്ലകൾക്ക് മഴ മുന്നറിയിപ്പ് നൽകി.
ഞായറാഴ്ച മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടാണ് പുറപ്പടുവിച്ചത്. തിങ്കളാഴ്ച ഏഴ് ജില്ലകളിലും ചൊവ്വാഴ്ച എറണാകുളംമുതൽ കണ്ണൂർവരെയുള്ള എട്ട് ജില്ലകളിലും യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.