11 June, 2023 01:31:01 PM
സര്‍ക്കാര്‍വിരുദ്ധ കാമ്പയിന്‍ നടത്തുന്ന മാധ്യമ പ്രവർത്തകർക്കെതിരെ കേസെടുക്കും - എം വി ഗോവിന്ദൻ
തിരുവനന്തപുരം : മഹാരാജാസ് കോളജ് മാര്‍ക്ക് ലിസ്റ്റ് വിവാദവുമയി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകയ്ക്ക് എതിരേ കേസെടുത്തത് ഗൂഡാലോചനയുടെ ഭാഗമായതിനാലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.
നടപടി സ്വീകരിക്കുന്നതിന് മാധ്യമപ്രവര്‍ത്തകരെന്നോ അല്ലാത്തവരെന്നോ വ്യത്യാസമുണ്ടാകില്ല. അല്ലാതെ സര്‍ക്കാര്‍, എസ്.എഫ്.ഐ വിരുദ്ധ കാമ്പയിന്‍ നടത്താന്‍ ശ്രമിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകരെ മുമ്പും കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇനിയും കേസില്‍ ഉള്‍പ്പെടുത്തുമെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.
മാധ്യമത്തിന്റെ പേരുപറഞ്ഞ് ആരെയും കേസില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയില്ല. മാധ്യമങ്ങള്‍ക്ക് അവരുടേതായ നിലപാടുണ്ട്. അതില്‍ ഉറച്ചുനില്‍ക്കണം. ഗൂഢാലോചന നടത്തിയവരെ പുറത്തുകൊണ്ടുവരുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
നാളെ കൊച്ചിയിൽ പ്രതിഷേധം
മാധ്യമ പ്രവർത്തകക്കെതിരെ ഭരണകൂടം നടത്തുന്ന മാധ്യമ ഭീകരതക്കെതിരെ, ഓൺലൈൻ മാധ്യമ പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നാളെ വൈകിട്ട് 4 മണിക്ക് ബി ടി എച്ചിന് സമീപമുള്ള ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രവർത്തകർ വായി മൂടികെട്ടി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എറണാകുളം ജില്ലാ പ്രസിഡന്റ്, സെക്രട്ടറി എന്നിവർ അറിയിച്ചു.