06 June, 2023 09:34:01 AM


അറബിക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്; ന്യൂനമർദ്ദം തീവ്രമായി



തിരുവനന്തപുരം: അറബിക്കടലിൽ ബിപർജോയ് ചുഴലിക്കാറ്റ് രൂപപ്പെടുന്നു. തെക്ക് - കിഴക്കൻ അറബിക്കടലിലെ ന്യൂനമർദ്ദം തീവ്രമായി. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് ചുഴലിക്കാറ്റായി മാറും. ഇത് കാലവർഷ പുരോഗതിയെ അനുകൂലമായി ബാധിക്കുമെന്നും കേരളത്തിൽ മഴയ്ക്ക് കാരണമാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അറബിക്കടലിലെ ചക്രവാതച്ചുഴി തീവ്ര ന്യൂനമർദ്ദമായി മാറിയതോടെ ഇന്ന് കേരളത്തിൽ മഴ കനത്തേക്കും. ന്യൂനമർദത്തിന്‍റെ സ്വാധീനഫലമായി കാലവർഷം കേരളത്തോട് കൂടുതൽ അടുക്കുമെന്നാണ് വിലയിരുത്തൽ. ഒരു ജില്ലയിലും ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പില്ലെങ്കിലും തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും പരക്കെ മഴ കിട്ടും. ഇതിനോട് അനുബന്ധമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി/  മിന്നൽ / കാറ്റോട് കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, മോശം കാലാവസ്ഥയ്ക്ക് സാധ്യത ഉള്ളതിനാൽ കേരളാ, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K