20 May, 2023 12:12:36 PM
എഐ ക്യാമറയ്ക്ക് 'ക്ലീൻ ചിറ്റ്': ജൂൺ 5 മുതൽ പിഴ ഇടാക്കും
തിരുവനന്തപുരം: എഐ ക്യാമറാ ഇടപാടുകൾക്ക് വ്യവസായ വകുപ്പിന്‍റെ അന്വേഷണത്തിൽ ക്ലീൻ ചീറ്റ് നൽകിയതോടെ ജൂൺ 5 മുതൽ പിഴ ഈടാക്കാൻ തീരുമാനം. ദിവസേന 2 ലക്ഷം നിയമലംഘനങ്ങൾക്ക് പിഴ ഇടാക്കും. ഇതിനായി കൂടുതൽ ജീവനക്കാരെ കൺട്രോൾ റൂമുകളിൽ നിയോഗിക്കാനും ഗതാഗത വകുപ്പ് കെൽട്രോണിനോട് ആവശ്യപ്പെട്ടു.
ഓരോ ദിവസവും കണ്ടെത്തുന്ന നിയമ ലംഘനങ്ങൾക്ക് 7 ദിവസത്തിനുള്ളിൽ നോട്ടീസ് അയക്കും. ദിവസവും രണ്ടര ലക്ഷത്തോളം നിയമ ലംഘനങ്ങളാണ് കണ്ടെത്തുന്നത്. 146 ജീവനക്കാരെയാണ് നിലവിൽ നോട്ടീസയക്കാനായി നിയോഗിച്ചിരിക്കുന്നത്. എന്നാൽ ഇവർക്ക് പരമാവധി 25,000 നോട്ടീസ് മാത്രമേ അയക്കാനാവൂ. അതിനാൽ 500 ജീവനക്കാരെ എങ്കിലും പുതുതായി നിയോഗിക്കാനാണ് തീരുമാനം.