01 May, 2023 12:00:25 PM


സ്വപ്ന സുരേഷിനെതിരെ എം.വി.ഗോവിന്ദൻ നാളെ മാനനഷ്ടത്തിന് പരാതി നൽകും



കണ്ണൂര്‍: സ്വപ്നയ്ക്കെതിരെ സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ.സന്തോഷ് നൽകിയ പരാതിയിലെ എഫ്ഐആർ ഹൈക്കോടതി സ്‌റ്റേ ചെയ്ത സാഹചര്യത്തിലാണ് എം.വി.ഗോവിന്ദന്‍റെ നിയമനടപടി. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ ഉയര്‍ത്തിയ ആരോപണങ്ങളില്‍ നിന്ന് പിന്മാറിയാല്‍ 30 കോടി രൂപ ന‍ല്‍കാമെന്ന് ബെംഗളൂരുവിലെ ഒടിടി പ്ലാറ്റ്ഫോംസിഇഒ വിജേഷ് പിള്ള മുഖേന എം.വി.ഗോവിന്ദന്‍ അറിയിച്ചുവെന്ന സ്വപ്ന സ‍ുരേഷിന്‍റെ ഫെയ്സ്ബുക്കിലൂടെയുള്ള വെളിപ്പെടുത്തലിനെതിരെയാണ് എം.വി.ഗോവിന്ദന്‍ കോടതിയില്‍ പരാതി നല്‍കുന്നത്.


സ്വപ്നയുടെ പരാമര്‍ശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കോടി രൂപ നഷ്ടപരിഹാരത്തിന് എം.വി.ഗോവിന്ദന്‍ സ്വപ്നയ്ക്കും വിജേഷ് പിള്ളയ്ക്കും വക്കീല്‍ നോട്ടിസ് അയച്ചിരുന്നു. നോട്ടിസിലെ ആരോപണങ്ങള്‍ വിജേഷ് പിള്ള നിഷേധിച്ചുവെങ്കിലും സ്വപ്ന സുരേഷിന്‍റെ മറുപടി ലഭിച്ചിരുന്നില്ല. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ആരോപണത്തിനെതിരെ കോടതിയില്‍ ക്രിമിനല്‍ കേസും മാനനഷ്ടത്തിന് നഷ്ടപരിഹാര കേസും നല്‍കുന്നത്. കെ.സന്തോഷ് നല്‍കിയ പരാതിയില്‍, സ്വപ്നയ്ക്കും വിജേഷ് പിള്ളയ്ക്കുമെതിരെ തളിപ്പറമ്പ് പൊലീസ് എടുത്ത കേസിന്റെ എഫ്ഐആർ, സ്വപ്നയുടെ പരാതി പ്രകാരം 6 മാസത്തേക്കാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K