24 April, 2023 10:15:06 AM


സ്വവര്‍ഗവിവാഹ ഹര്‍ജികള്‍ കേള്‍ക്കുന്നതില്‍ നിന്ന് സുപ്രിം കോടതി പിന്മാറണമെന്ന് ബാര്‍ കൗണ്‍സില്‍



ന്യൂഡല്‍ഹി: സ്വവര്‍ഗവിവാഹ ഹര്‍ജികളില്‍ അഭിപ്രായ വ്യത്യാസം പരസ്യമാക്കി ബാര്‍ കൗണ്‍സില്‍. സ്വവര്‍ഗവിവാഹ ഹര്‍ജികള്‍ കേള്‍ക്കുന്നതില്‍ നിന്ന് സുപ്രിം കോടതി പിന്മാറണമെന്ന് ബാര്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. 

സ്വവര്‍ഗവിവാഹത്തിന് ഇന്ത്യയിലെ 99.99 ശതമാനം ആളുകളും എതിര്. നിയമനിര്‍മ്മാണ സഭ കൈകാര്യം ചെയ്യേണ്ട വിഷയമാണ്. കോടതികള്‍ നിയമനിര്‍മ്മാണ സഭകളുടെ അധികാരത്തില്‍ കൈകടത്തുന്നത് ഉചിതമല്ല എന്നും ബാര്‍ കൗണ്‍സില്‍ പറയുന്നു.

സ്വവര്‍ഗവിവാഹം നഗര വരേണ്യ വര്‍ഗ്ഗത്തിന്‍റെ ആശയമെന്ന് കേന്ദ്രം നിലപാടെടുത്തിരുന്നു. സ്വവര്‍ഗവിവാഹ വിഷയത്തില്‍ സമര്‍പ്പിയ്ക്കപ്പെട്ട ഹര്‍ജികളുടെ പരിഗണനാ സാധുത പരിശോധിയ്ക്കണം എന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K