22 April, 2023 04:21:04 PM
തിരുവനന്തപുരം–കാസർഗോഡ് വന്ദേഭാരത് എക്സ്പ്രസിന് ഷൊർണൂരിലും സ്റ്റോപ്പ്
കാസര്‍ഗോഡ്: കേരളത്തിന് അനുവദിച്ച തിരുവനന്തപുരം–കാസർഗോഡ് വന്ദേഭാരത് എക്സ്പ്രസ്സിൽ ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിച്ചു. ട്രെയിനിന്‍റെ ടൈംടേബിള്‍ അധികൃതര്‍ പുറത്തിറക്കി. രാവിലെ 5.20ന് തിരുവനന്തപുരത്തു നിന്നു പുറപ്പെട്ട് ഉച്ചയ്ക്കു ഉച്ചയ്ക്കു 1.25ന് കാസർഗോഡ് എത്തും. മടക്ക ട്രെയിൻ ഉച്ചയ്ക്കു 2.30ന് പുറപ്പെട്ടു രാത്രി 10.35ന് തിരുവനന്തപുരത്ത് എത്തും. 8 മണിക്കൂർ 05 മിനിറ്റാണ് റണ്ണിങ് ടൈം നൽകിയിരിക്കുന്നത്. വ്യാഴാഴ്ചകളിൽ സർവീസ് ഉണ്ടാകില്ല.
വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന് ഷൊര്‍ണ്ണൂരില്‍ സ്റ്റോപ്പ് അനുവദിച്ചില്ലെങ്കില്‍ ട്രെയിന്‍ തടയുമെന്ന് പാലക്കാട് എംപി വി.കെ ശ്രീകണ്ഠന്‍ ഇന്നലെ പറഞ്ഞിരുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ റെയില്‍വേ ജംഗ്ഷനാണ് ഷൊര്‍ണൂര്‍. പാലക്കാട് ജില്ലയില്‍ സ്റ്റോപ്പ് അനുവദിക്കാന്‍ കഴിയുന്ന ഏക സ്റ്റേഷനും ഷൊര്‍ണൂരാണ്. ഇവിടെ സ്റ്റോപ്പ് അനുവദിക്കാന്‍ സാങ്കേതികമായ തടസ്സങ്ങളില്ല. മൂന്ന് ജില്ലയിലെ ജനങ്ങള്‍ക്ക് സമീപിക്കാവുന്ന ഹബ്ബാണ് ഷൊര്‍ണൂര്‍ ജംഗ്ഷനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.