19 March, 2023 11:55:18 AM


ടോള്‍ പ്ലാസയിലെ ക്യൂ: ദേശീയപാത അതോറിറ്റി നിര്‍ദേശം നടപ്പാക്കണം - ഹൈക്കോടതി



കൊച്ചി: ടോള്‍ പ്ലാസയിലെ ക്യൂ 100 മീറ്ററിലേറെ ആയാല്‍ ടോള്‍ ഇല്ലാതെ വാഹനങ്ങള്‍ കടത്തിവിടണമെന്ന ദേശീയപാത അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി. തൃശൂരിലെ പാലിയേക്കര ടോൾ പ്ലാസയിൽ തിരക്കേറിയ സമയങ്ങളിൽ ഗതാഗത തടസ്സവും വാഹനങ്ങളുടെ ക്യൂ നീക്കം ചെയ്യാനെടുക്കുന്ന താമസവും ചൂണ്ടിക്കാട്ടിയ അപ്പീലിലാണ് കോടതിയുടെ ഈ നിര്‍ദ്ദേശം. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് നിർദേശം നൽകിയത്.

പാലക്കാട് സ്വദേശി നിതിന്‍ രാമകൃഷ്ണനാണ് അപ്പീല്‍ നല്‍കിയത്. ടോൾ പ്ലാസകളിലെ സർവീസ് ടൈം സംബന്ധിച്ച് ഉൾപ്പെടെ 2021 മേയ് 24നു ദേശീയപാത അതോറിറ്റി ഇറക്കിയ പോളിസി സർക്കുലറിലെ മാർഗനിർദേശങ്ങൾ നടപ്പാക്കാൻ നിർദേശം നൽകണമെന്നായിരുന്നു അപ്പീലിലെ ആവശ്യം. തടസ്സമില്ലാതെയും താമസമില്ലാതെയും ടോൾ പ്ലാസയിലൂടെ വാഹനങ്ങൾ എങ്ങനെ കടത്തിവിടാമെന്നതിൽ കേന്ദ്ര സർക്കാരിന്റെ വിശദീകരണം അറിയിക്കുമെന്നു കേന്ദ്ര സർക്കാർ അഭിഭാഷകൻ അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K