12 March, 2023 11:24:13 PM


ഓൺലൈൻ മാധ്യമ പ്രവർത്തകർ സംഘടിച്ചു; 'ഓൺലൈൻ മീഡിയ പ്രസ് ക്ലബ്ബി'ന് തുടക്കം



കൊച്ചി: ഓൺലൈൻ മാധ്യമ പ്രവർത്തകർ കൊച്ചിയിൽ ഒത്തുചേർന്ന് "ഓൺലൈൻ മീഡിയ പ്രസ് ക്ലബ്ബ്" എന്ന സംഘടനക്ക് രൂപം നൽകി. ദേശീയ തലത്തിൽ ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ ക്ഷേമത്തിനും തൊഴിൽ സുരക്ഷക്കും ഊന്നൽ നൽകി പ്രവർത്തിക്കുക എന്ന ലക്ഷ്യം വെച്ചാണ് സംഘടന രൂപീകരിച്ചത്. കൊച്ചിയിൽ നടന്ന യോഗം ദേശീയ പ്രസിഡന്‍റ് കെ.വി ഷാജി ഉദ്ഘാടനം ചെയ്തു. ഡോ.ടി വിനയകുമാർ അധ്യക്ഷനായി. പി ആർ സോംദേവ് മുഖ്യപ്രഭാഷണം നടത്തി.


ദേശീയ മാനേജിംഗ് കൗൺസിൽ അംഗങ്ങളായി ഡോ. ടി.വിനയകുമാര്‍ (ചെയര്‍മാന്‍), കെ.വി ഷാജി (പ്രസിഡന്‍റ്), പി ആർ സോംദേവ്, സൂര്യദേവ് തിരുവനന്തപുരം (വൈസ് പ്രസിഡന്‍റ്), ടി.ആർ. ദേവൻ (ജനറൽ സെക്രട്ടറി), അജിത ജയ് ഷോർ (സെക്രട്ടറി) സലിം എം (ട്രഷറർ) എന്നിവരെ  തിരഞ്ഞെടുത്തു.



കക്ഷി രാഷ്ട്രീയത്തിനതീതമായിരിക്കും സംഘടനയുടെ പ്രവർത്തനമെന്ന് ഭാരവാഹികൾ അറിയിച്ചു. കേരളത്തിലെ നൂറിലധികം ഓൺലൈൻ മാധ്യമ പ്രവർത്തകർ യോഗത്തിൽ പങ്കെടുത്തു. ഏപ്രിൽ ആദ്യവാരം കൊച്ചിയിൽ നാഷണൽ കമ്മറ്റി ഓഫീസും പ്രസ് ക്ലബ്ബും പ്രവർത്തനം ആരംഭിക്കും. ഓൺലൈൻ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകരെ ഉൾപ്പെടുത്തി ഇൻഡ്യയിലെ എല്ലാ സംസ്ഥാനങ്ങളിലും പ്രസ് ക്ലബ്ബുകൾ ആരംഭിക്കുന്നതിനും തീരുമാനിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K