08 March, 2023 03:02:15 PM


ബ്രഹ്മപുരം അഗ്നിബാധ: ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം - വി ഡി സതീശന്‍



കൊച്ചി: ബ്രഹ്മപുരം അഗ്നിബാധയിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കൊച്ചിയിലും സമീപ പ്രദേശങ്ങളിലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടായത്. 6 ദിവസമായി കൊച്ചി നഗരത്തെ പുക മൂടിയിട്ട്. ഗൗരവമുള്ള സാഹചര്യമായിട്ടും സർക്കാർ അലംഭാവം കാണിക്കുന്നതായി സർക്കാരിനെതിരെ രൂക്ഷവിമർശനം നടത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

ബ്രഹ്മപുരത്ത് ഒരുതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നാണ് വെള്ളിയാഴ്ച്ച മന്ത്രി നിയമസഭയിൽ പറഞ്ഞത്. എന്നാൽ ശനിയാഴ്ച രാവിലെ നടക്കാനിറങ്ങിയ ഹൈക്കോടത് ജഡ്ജിക്ക് പോലും ശ്വാസം മുട്ടി. ആളുകൾ വ്യാപകമായി തലചുറ്റി വീഴുന്നു. വിഷപുക തങ്ങി നൽക്കുകയാണ്. അത് കൊച്ചി നഗരത്തിൽ മാത്രമല്ല, സമീപ ജില്ലകളിലേക്കും ഗുരുതര പ്രശ്നങ്ങളുണ്ടാക്കി വ്യാപിക്കുകയാണ്. ആരോഗ്യ വകുപ്പും തദ്ദേശഭരണവകുപ്പുകളും അടക്കമുള്ള വകുപ്പുകളെല്ലാം നിഷ്ക്രിയരായി നോക്കി നിൽക്കുകയാണ്. പ്രദേശത്ത് ആരോഗ്യ അടിയന്തരവസ്ഥ പ്രഖ്യാപിക്കണമെന്ന് വി ഡി സതീശന്‍ പറഞ്ഞു.

ഈ തീ അണഞ്ഞാലും അഴിമതിയുടെ തീ അണയില്ല. മാലിന്യം നീക്കം ചെയ്യാന്‍ ശ്രമിക്കുന്നതിനിടയിലും തീ പടരുകയാണ്. പെട്രോളൊഴിച്ചു കത്തിച്ചതാണ് അതിനു കാരണം. ആശുപത്രികളിലടക്കം പുക നിറഞ്ഞു. കരാറുമായി ബന്ധപ്പെട്ട് ഗുരുതരമായ അഴിമതിയാണ് നടന്നിട്ടുള്ളത്. അതിന്‍റെ ഭാഗമായി മനപ്പൂർവം തീ കൊടുത്തത്. സർക്കാർ ഇതിൽ വേണ്ടപ്പെട്ടവരെ സംരക്ഷിക്കുകയാണ്.

അടിയന്തര ഗൗരവത്തോടെ സർക്കാർ ഈ വിഷയത്തിൽ ഇടപെടണം. ഇത്തരമൊരു സാഹചര്യം സർക്കാരിനായില്ലാ എങ്കിൽ കേന്ദ്ര സർക്കാരിന്‍റെ സഹായം തേടണം. കേട്ടുകേൾവിയില്ലാത്ത കാര്യമാണ് ബ്രഹ്മപുരത്ത് നടന്നത്. രാജ്യാന്തര മാധ്യമങ്ങളിൽ വരെ ഇത് വാർത്തയായി. കേരളത്തിനാകെ അപമാനകരമായ സംഭവമാണിതെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K