10 December, 2022 02:56:21 PM


സജി ചെറിയാന്‍റെ ഭരണഘടനാ വിരുദ്ധ പ്രസംഗം: പരാതിക്കാരൻ സുപ്രീം കോടതിയിലേക്ക്



കൊച്ചി: ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ സജി ചെറിയാൻ എംഎൽഎയെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളിയതിനെതിരെ ഹർജിക്കാരൻ സുപ്രീം കോടതിയിലേക്ക്. നിയമപരമായി അയോഗ്യനാക്കാൻ വ്യവസ്ഥയില്ലായെന്ന നിരീക്ഷണത്തോടെയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹർജി തള്ളിയത്. ജനപ്രാതിനിധ്യ നിയമം സെക്ഷൻ 9 ക്ളോസ് 2 പ്രകാരം ഭരണഘടനയെ അപമാനിക്കുന്നത് രാജ്യത്തിനപമാനകരമാണെന്നാണ് ഹർജിക്കാരൻ ചൂണ്ടികാട്ടുന്നത്.

ബിഡിപി സംസ്ഥാന പ്രസിഡന്‍റ് വയലാർ രാജീവാണ് സുപ്രീം കോടതിയെ സമീപിക്കുന്നത്. മല്ലപ്പള്ളിയിൽ സംഘടിപ്പിച്ച ഒരു പാർട്ടി പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു സജി ചെറിയാന്‍റെ വിവാദ പരാമർശം. ഭരണഘടനയ്ക്കെതിരായുള്ള പ്രസംഗത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി  പ്രചരിച്ചതോടെ സജി ചെറിയാനു മന്ത്രി സ്ഥാനത്തു നിന്നു മാറി നിൽക്കേണ്ട സഹചര്യം ഉണ്ടായി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K