16 November, 2022 01:16:29 PM
ഗവര്‍ണറെ അധിക്ഷേപിച്ച് എസ്എഫ്ഐ ബാനർ; വിവാദമായതോടെ നീക്കംചെയ്തു
തിരുവനന്തപുരം: തിരുവനന്തപുരം സംസ്കൃത കോളജിൽ ഗവർണറെ അധിക്ഷേപിച്ച് എസ്എഫ്ഐയുടെ ബാനർ, പ്രിൻസിപ്പലിനോട് രാജ്ഭവൻ വിശദീകരണം ചോദിച്ചതിന് പിന്നാലെ ബാനർ നീക്കി. സംഭവത്തിൽ കോളജ് പ്രിൻസിപ്പലിനോടും മറ്റ് അധികൃതരോടുമാണ് രാജ്ഭവൻ വിശദീകരണം തേടാൻ നിർദേശം നൽകിയത്. കേരള സർവകലാശാല വൈസ് ചാൻസലർക്കും സർവകലാശാല രജിസ്ട്രാർക്കുമാണ് നിർദേശം നൽകിയത്.
സംഭവം വിവാദമായതോടെ എസ്എഫ്ഐ പ്രവർത്തകർ കോളജ് കവാടത്തിൽ നിന്നും ബാനർ അഴിച്ചുമാറ്റി. കഴിഞ്ഞ ദിവസമാണ് കോളജ് കവാടത്തിൽ ബാനർ സ്ഥാപിച്ചത്. ബാനർ ശ്രദ്ധയിൽപ്പെട്ട രാജ്ഭവൻ ഉദ്യോഗസ്ഥർ വിസിയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്നാണ് വിസി റജിസ്ട്രാർ വഴി പ്രിൻസിപ്പലിനോട് വിശദീകരണം തേടിയത്. സംഭവത്തിൽ എസ്എഫ്ഐ ഭാഗത്ത് നിന്നും മറ്റ് പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല.