15 November, 2022 08:50:03 AM


ഗ​വ​ര്‍​ണ​ര്‍​ക്കെ​തി​രേ എ​ല്‍​ഡി​എ​ഫി​ന്‍റെ രാ​ജ്ഭ​വ​ന്‍ മാ​ര്‍​ച്ച് ഇ​ന്ന്; മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും പ​ങ്കെ​ടു​ക്കി​ല്ല



തി​രു​വ​ന​ന്ത​പു​രം : ഗ​വ​ര്‍​ണ​ര്‍​ക്ക് എ​തി​രേ ചൊ​വ്വാ​ഴ്ച എ​ല്‍​ഡി​എ​ഫി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ രാ​ജ് ഭ​വ​ന്‍ മാ​ര്‍​ച്ച്. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ കൂ​ട്ടാ​യ്മ​യു​ടെ പേ​രി​ലു​ള്ള മാ​ര്‍​ച്ച് സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും. മാ​ര്‍​ച്ചിൽ ഒ​രു ല​ക്ഷം പേ​രെ അ​ണി​നി​ര​ത്തും. കേ​ര​ള​ത്തി​നെ​തി​രാ​യ നീ​ക്കം ചെറു​ക്കു​ക, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ സം​ര​ക്ഷി​ക്കു​ക എ​ന്നി​വ​യാ​ണ് മു​ദ്രാ​വാ​ക്യ​ങ്ങ​ള്‍.

പ്ര​തി​ഷേ​ധ സ​മ​രംപ്ര​തി​ഷേ​ധ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും പ​ങ്കെ​ടു​ക്കേ​ണ്ടെ​ന്നാ​ണ് പാ​ര്‍​ട്ടി തീ​രു​മാ​നം. ഡി​എം​കെ രാ​ജ്യ​സ​ഭാ നേ​താ​വ് തി​രു​ച്ചി ശി​വ​ മാ​ര്‍​ച്ചിൽ പ​ങ്കെ​ടു​ക്കും. എ​ന്നാ​ല്‍ എ​ല്‍​ഡി​എ​ഫ് രാ​ജ്ഭ​വ​ന്‍ വ​ള​യ​ല്‍ സ​മ​രം ഇ​ന്ന് ന​ട​ത്താ​നി​രി​ക്കെ ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ ഡ​ല്‍​ഹി​യി​ല്‍ തു​ട​രു​ക​യാ​ണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K