03 November, 2022 07:13:54 PM
വിജിലൻസ് ചുമതല പോലീസിൽ നിന്ന് മാറ്റണം - ഋഷിരാജ് സിംഗ്
കൊച്ചി: വിജിലൻസിന്റെ ചുമതല പോലീസ് ഉദ്യോഗസ്ഥരിൽ നിക്ഷിപ്തമായ ലോകത്തെ ഏക രാജ്യമാണ് ഇന്ത്യയെന്ന് മുൻ ഡി ജി പി ഋഷിരാജ് സിങ് പറഞ്ഞു. ആ സമ്പ്രദായം മാറണം. പ്രോസിക്യൂട്ടർമാരെയോ നിയമവിദദ്ധരേയോ ആണ് അതിന്റെ ചുമതല ഏൽപ്പിക്കേണ്ടത്. അതിൽ സാങ്കേതിക വിദഗ്ധർക്കും പങ്കുണ്ടായിണ്ടായിരിക്കണം. കുറ്റാന്വേഷണചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥരെക്കാൾ നന്നായി വിജിലൻസ് കേസുകൾ അന്വേഷിക്കാൻ കഴിയുക പ്രോസിക്യൂട്ടർമാർക്കോ നിയമ വിദഗ്ധർക്കോ ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
നുവാൽസിൽ വിജിലൻസ് ബോധവത്കരണ വാരാചരണത്തോടനുബന്ധിച്ചു മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നിയമവിദ്യാർഥികളുടെ ചോദ്യങ്ങൾക്കു അദ്ദേഹം മറുപടി നൽകുകയും ചെയ്തു. വൈസ് ചാൻസലർ ഡോ കെ സി സണ്ണി അധ്യക്ഷനായിരുന്നു. രജിസ്ട്രാർ മഹാദേവ് എം ജി , ഫഹദ് അബ്ദു റഹിമാൻ നസ്രീൻ ഹൈദർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.