23 October, 2022 07:49:52 AM
ഇനി സ്വയം മീറ്റര്‍ റീഡിങ് നടത്തി ബില്‍ അടയ്ക്കാം; വാട്ടര്‍ അതോറിറ്റി ആപ്പ് നവംബര്‍ ഒന്നുമുതൽ
തിരുവനന്തപുരം: മീറ്റര്‍ റീഡിങ് കാലോചിതമായി പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി കേരള വാട്ടര്‍ അതോറിറ്റി ആവിഷ്‌കരിച്ച സെല്‍ഫ് മീറ്റര്‍ റീഡര്‍ ആപ്പ്, മീറ്റര്‍ റീഡര്‍ ആപ്പ് എന്നിവ നവംബര്‍ ഒന്നു മുതല്‍ സംസ്ഥാനത്താകെ പ്രവര്‍ത്തനം തുടങ്ങും. ഈ ആപ്ലിക്കേഷനുകളുടെ സംസ്ഥാനതല ഉദ്ഘാടനം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ നവംബര്‍ ആദ്യവാരം നിര്‍വഹിക്കും.
കൂടുതല്‍ സേവനങ്ങള്‍ ഡിജിറ്റല്‍ ആക്കുന്നതിന്റെ ഭാഗമായാണ് സെല്‍ഫ് മീറ്റര്‍ റീഡര്‍ ആപ്പ്. സെല്‍ഫ് മീറ്റര്‍ റീഡിങ് ആപ്പ് വഴി ഉപഭോക്താവിന് നേരിട്ട് റീഡിങ് രേഖപ്പെടുത്താനും ബില്‍ തുക ഒടുക്കാനും കഴിയും. റീഡിങ് രേഖപ്പെടുത്തുബോള്‍ ഫോട്ടോ കൂടി അപ് ലോഡ് ചെയ്യുന്നത് പിഴവുകള്‍ ഒഴിവാക്കാന്‍ സഹായിക്കും. പ്ലേ സ്‌റ്റോറില്‍നിന്ന് ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.