21 October, 2022 03:30:12 PM


ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; അ​തി​ജീ​വി​ത​യു​ടെ ഹ​ര്‍​ജി സു​പ്രീം​കോ​ട​തി ത​ള്ളി



ന്യൂ​ഡ​ല്‍​ഹി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ കോ​ട​തി മാ​റ്റം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള അ​തി​ജീ​വി​ത​യു​ടെ ഹ​ര്‍​ജി സു​പ്രീം​കോ​ട​തി ത​ള്ളി. വി​ചാ​ര​ണ ന​ട​ത്തു​ന്ന ജ​ഡ്ജി​യോ​ട് വാ​യ​ട​യ്ക്കാ​ന്‍ പ​റ​യാ​നാ​വി​ല്ലെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. കോ​ട​തി​മാ​റ്റം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള അ​തി​ജീ​വി​ത​യു​ടെ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി നേ​ര​ത്തെ ത​ള്ളി​യി​രു​ന്നു. ഇ​തി​നെ​തി​രെ ഇ​വ​ര്‍ സു​പ്രീം​കോ​ട​തി​യി​ല്‍ ന​ല്‍​കി​യ അ​പ്പീ​ലി​ലാ​ണ് വി​ധി. ജ​സ്റ്റീസു​മാ​രാ​യ അ​ജ​യ് ര​സ്‌​തോ​ഗി, സി.​ടി ര​വി​കു​മാ​ര്‍ എ​ന്നി​വ​രു​ള്‍​പ്പെ​ട്ട ബെ​ഞ്ചാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച​ത്.

വി​ചാ​ര​ണ​ക്കോ​ട​തി ജ​ഡ്ജി പ്ര​തി ദി​ലീ​പു​മാ​യി സം​സാ​രി​ച്ച​തി​ന് തെ​ളി​വി​ല്ലെ​ന്നു കോ​ട​തി നി​രീ​ക്ഷി​ച്ചു. ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് നടിയെ ആക്രമിച്ച കേസ് സംബന്ധിച്ച വിചാരണ നടക്കുന്നത്. ഈ സാഹചര്യത്തില്‍ ഹൈ​ക്കോ​ട​തി​യു​ടെ തീ​രു​മാ​ന​ത്തി​ല്‍ ഇ​ട​പെ​ടു​ന്ന​ത് തെ​റ്റാ​യ കീ​ഴ്‌​വ​ഴ​ക്കം സൃ​ഷ്ടി​ക്കു​മെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. വി​ചാ​ര​ണ​ക്കോ​ട​തി ജ​ഡ്ജി ഹ​ണി.​എം.​വ​ര്‍​ഗീ​സു​മാ​യും, അ​വ​രു​ടെ ഭ​ര്‍​ത്താ​വു​മാ​യും പ്ര​തി ദി​ലീ​പി​ന് അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്നാ​രോ​പി​ച്ചാ​ണ് അ​തി​ജീ​വി​ത കോ​ട​തി​മാ​റ്റം ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​വ​ര്‍ ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ന്‍റെ തെ​ളി​വ് പോ​ലീ​സി​നു ല​ഭി​ച്ച ശ​ബ്ദ​രേ​ഖ​ക​ളി​ലു​ണ്ടെ​ന്നും അ​തി​ജീ​വി​ത ആ​രോ​പി​ച്ചി​രു​ന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K